
സ്‌കൂളിലേക്ക് പോകുകയായിരുന്ന ഏഴ് വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഒഡീസയിലെ മേയുര്‍ബന്‍ജ് ജില്ലയിലാണ് സംഭവം. ഒറ്റയ്ക്കായിരുന്നു കുട്ടി സ്‌കൂളിലേക്ക് പോയിരുന്നത്. ഇതിനിടയിലാണ് തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് പിന്നാലെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Tags: dog