കൊന്നിട്ടും കലിപ്പുതീരാതെ !മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് പട്ടികളെ കൊന്ന് കെട്ടിത്തൂക്കി

കതിരൂര്‍: ആര്‍.എസ്.എസ്. നേതാവ് കതിരൂരിലെ മനോജ് കൊല്ലപ്പെട്ട സ്ഥലത്തെ വൈദ്യുത തൂണില്‍ നായ്ക്കളെ കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. മനോജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്നലെ രാവിലെ കിഴക്കേ കതിരൂര്‍ ഉക്കാസ്മെട്ടയിലാണു സംഭവം. സംഘര്‍ഷസാധ്യത കണക്കിലെടുത്തു പ്രദേശത്തു കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എളന്തോടത്ത് മനോജ് മരിച്ചുവീണ കതിരൂര്‍ ഉക്കാസ്‌മെട്ട-കിഴക്കെ കതിരൂര്‍ റോഡിലെ തിട്ടയില്‍മുക്കിലാണ് മൂന്ന് തെരുവുപട്ടികളെ കഴുത്തറുത്ത്‌കൊന്ന് കയറില്‍ കെട്ടിത്തൂക്കിയത്. മനോജിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി രാവിലെ ഏഴുമണിയോടെ ആര്‍.എസ്.എസ്., ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും മനോജിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.അതേസമയം പയ്യന്നൂര്‍ പെരുമ്പയില്‍ കടയ്ക്കു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. ഇന്നത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കു കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പണിമുടക്കില്‍ നിന്നു ബിഎംഎസ് വിട്ടുനില്‍ക്കുന്നതിനാല്‍ അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
വളപട്ടണം പൊലീസ് സ്റ്റേഷനില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടു സര്‍വകക്ഷി സമാധാനയോഗം ചേര്‍ന്നു. നാലു ദിവസമായി തുടരുന്ന സംഘര്‍ഷത്തിനുശേഷം ജില്ലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിത്തുടങ്ങി. ഇന്നലെ കാര്യമായ അക്രമസംഭവങ്ങള്‍ ഉണ്ടായില്ല.

2014 സപ്തബംര്‍ ഒന്നിന് രാവിലെയാണ് വാനില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. മനോജിന്റെ കഴുത്തിനായിരുന്നു പ്രധാനമായും വെട്ടേറ്റത്. വാന്‍ തിട്ടയില്‍മുക്കിലെ വൈദ്യുതത്തൂണിലിടിച്ചാണ് നിന്നിരുന്നത്. ആ തൂണിനോട് ചേര്‍ത്താണ് ഇപ്പോള്‍ പട്ടികളെ കൊന്ന് തൂക്കിയിട്ടത്. സംഭവം അറിഞ്ഞയുടന്‍ കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പട്ടികളെ അഴിച്ചെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

BJP - manoj murdar day
മനോജിന്റെ കഴുത്തറുത്ത അതേ സ്ഥലത്താണ് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ ക്രൂരത നടത്തിയിരിക്കുന്നത്. ഇന്നലെ മനോജിന്റെ ഒന്നാം ബലിദാനദിനമായിരുന്നു. രാവിലെ തന്നെ മനോജിന്റെ വീട്ടിലേക്കും സ്മൃതിമണ്ഡപമുള്ള ഡയമണ്ട്മുക്കിലേക്കും നിരവധി പേര്‍ എത്തുന്ന സന്ദര്‍ഭത്തിലാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ സിപിഎം ശ്രമിച്ചത്. ഒരു നായയെ മനോജിനെ കൊന്ന രീതിയില്‍ കഴുത്തറുത്ത നിലയിലാണ് കെട്ടിത്തൂക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കതിരൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രകടനം നടത്തി.ശ്യാം മോഹന്‍, ഒഎം.സജിത്ത് തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ കതിരൂര്‍ പോലീസ് കേസെടുത്തു. നായ്ക്കളെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കതിരൂര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃഗങ്ങളെ അനുവാദമില്ലാതെ ക്രൂരമായി കൊല്ലുക(ഐപിസി.429), ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുക(ഐപിസി153)എന്നീ വകുപ്പുകള്‍ പ്രകാരമാണ് കതിരൂര്‍ എസ്‌ഐ.സുരേന്ദ്രന്‍ കല്ല്യാടന്‍ കേസെടുത്തിരിക്കുന്നത്.
തലശ്ശേരി ഡിവൈ.എസ്.പി. സാജുപോള്‍, കൂത്തുപറമ്പ് സി.ഐ. കെ.പ്രേംസദന്‍, കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. സുരേന്ദ്രന്‍ കല്യാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. മനോജ് സ്മൃതിമണ്ഡപത്തില്‍ ചൊവ്വാഴ്ച രാവിലെ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് പ്രാന്തക് കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹപ്രാന്തക് പ്രചാരക്മാരായ ഹരികൃഷ്ണന്‍, സുദര്‍ശന്‍, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്, വിഭാഗ് കാര്യവാഹക് വി.ശശിധരന്‍, പി.പി.സുരേഷ് ബാബു എന്നിവര്‍ നേതൃത്വംനല്കി.

Top