പേപിടിച്ചു മരിച്ചാലും വേണ്ട നായക്കളെ കൊല്ലരുത് !കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടി: ഡിജിപി

തിരുവനന്തപുരം :പേപിടിച്ച നായ്​ക്കള്‍ കടിച്ച് പലരും മരിച്ചു.പലരും ഇപ്പോഴും ചികില്‍സയില്‍ .ഇതൊന്നും വിഷയമല്ലാതെ മൃഗസ്നേഹികള്‍ .കോടതിയും അനുകൂലമായാലും നിയമം പറഞ്ഞ് പോലീസുകാരും.സംസ്ഥാനത്ത് നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിയമമല്ല. പോലീസിന് ഭരണഘടനയും നിയമവും അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു.
അക്രമകാരികളായ നായക്കളെ കൊല്ലേണ്ടത് ആവശ്യമാണെന്ന ഹൈക്കോടതി വിധി മറികടന്ന് തെരുവുനായക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന സര്‍ക്കുലര്‍ ഡി.ജി.പി ഇറക്കിയത് എങ്ങിനെയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നു.അക്രമകാരികളായ തെരുവുനായക്കളെ കൊല്ലാന്‍ മാത്രമാണ് കോടതികള്‍ അനുവാദം നല്‍കിയിരിക്കുന്നത്. അതിന്റെ പേരില്‍ തെരുവുനായക്കളെ കൊല്ലാന്‍ ആകില്ലെന്ന് ഡിജിപി പറഞ്ഞു. കടുകുമണ്ണയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പങ്കെടുത്ത മാവോവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട്ടേക്ക് കേന്ദ്രസേനയെ വിളിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

Top