ചൈന: മനുഷ്യനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന മൃഗമാണ് പട്ടി. ഇവയുടെ സ്‌നേഹം തന്നെയാണ് ഇതിന് കാരണം. മറ്റേത് മൃഗത്തേക്കാളും മനുഷ്യനെ സ്‌നേഹിക്കുന്നവയാണ് പട്ടി. നായയ്ക്ക് യജമാനനോടുള്ള സ്‌നേഹം എത്രത്തോളമെന്ന് തെളിയിക്കുന്ന ധാരാളം വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. പട്ടാക്കാരുടെ ഏറ്റവും വലിയ സഹപ്രവര്‍ത്തകനും കൂടിയാണ് പട്ടികള്‍. ഇപ്പോഴിതാ വിരമിക്കുന്ന പരിശീലകനെ സല്യൂട്ട് ചെയ്യുന്ന പട്ടാളനായയുടെ ചിത്രമാണ് വൈറലാകുന്നത്. ചൈനയിലെ ജിന്‍ഗ്‌സു പ്രവിശ്യയിലുള്ള സിയാങ് സ്‌ക്വാഡ്രണില്‍ ഡ്യോ ഡ്യോ എന്ന നായയാണ് തന്റെ പരിശീലകനായ വാങ് സ്യുഡോങ്ങിനെ സല്യൂട്ട് ചെയ്യുന്നത്. വിരമിക്കല്‍ ചടങ്ങില്‍ ആരും പറയാതെ തന്നെ ഡ്യോ വാങ്ങിനെ സല്യൂട്ട് ചെയ്യുകയായിരുന്നു. നേരത്തെ വാങ്ങിനെ പിരിയാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു നായയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഡ്യോഡ്യോവിന്റെ പ്രവൃത്തിയെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. മനുഷ്യരേക്കാള്‍ സ്‌നേഹമുള്ളവയാണ് പട്ടികളെന്നാണ് ചിലരുടെ കമന്റ്. എന്നാല്‍ മറ്റുചിലരാകട്ടെ പട്ടാള നായ്ക്കളുടെ സുരക്ഷയെ പറ്റിയും സംസാരിക്കുന്നുണ്ട്. പട്ടാളത്തില്‍ നിന്നും വിരമിച്ചാലും ഇവയ്ക്ക് നല്ലരീതിയിലുള്ള പരിചരണം നല്‍കണമെന്ന് ഇവര്‍ പറയുന്നു.