നായ്‌ക്കളെ കൊല്ലാം;പോലീസ്‌ ഇടപെടില്ലെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ആക്രമണകാരികളായ നായ്‌ക്കളെ ഉന്മൂലനം ചെയ്യുന്നവര്‍ക്കെതിരേ പോലീസ്‌ കേസെടുക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടനെ അറിയിച്ചു.ഇതു സംബന്ധിച്ച്‌ പോലീസിനു വ്യക്‌തമായ നിര്‍ദേശം നല്‍കുമെന്ന്‌ മന്ത്രി പറഞ്ഞു. തെരുവുനായ്‌ ശല്യത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ രംഗത്തിറങ്ങുന്ന മനുഷ്യസ്‌നേഹികളെ കേസില്‍ കുടുക്കുന്ന പോലീസ്‌ നടപടി നിര്‍ത്തിവയ്‌പ്പിക്കാന്‍ ആഭ്യന്തരമന്ത്രി ഇടപെടണമെന്ന്‌ അഭ്യര്‍ഥിച്ച്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ കത്ത്‌ നല്‍കിയിരുന്നു.

Top