തൃശ്ശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചകൾ സജീവമായിരിക്കെ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തൃശ്ശൂരിലെ പ്രശസ്തനായ ഒരു ജ്യോത്സ്യനെ സന്ദർശിച്ചതായി റിപ്പോർട്ട്. മേടം ഒന്നിന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു രഹസ്യമായ ഈ കൂടിക്കാഴ്ച.
കോൺഗ്രസ് പോഷക സംഘടന തൃശ്ശൂർ താണിക്കുടത്ത് സംഘടിപ്പിച്ച വിഷു ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ചെന്നിത്തല.ഒൻപത് മണിക്ക് എത്തുമെന്ന് അറിയിച്ചിരുന്ന ചെന്നിത്തല ഒന്നര മണിക്കൂർ വൈകിയാണ് പരിപാടിക്ക് എത്തിയത്. ഈ സമയം രമേശ് ചെന്നിത്തല തൃശ്ശൂർ നഗരത്തിലെ ഒരു ജ്യോത്സ്യനെ കാണാൻ പോയതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചെന്നിത്തലയുടെ സാധ്യതകൾ മങ്ങുകയാണെന്നാണ് ജ്യോത്സ്യൻ പ്രവചിച്ചതായാണ് സൂചന. ഇതിന് പരിഹാരമായി ചില പ്രത്യേക ക്രിയകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
ജ്യോത്സ്യനെ കണ്ട് മടങ്ങിയെത്തിയ ചെന്നിത്തലയെ പ്രസന്നമല്ലാത്ത മുഖംഭാവത്തോട് കൂടെയാണ് പരിപാടിയിൽ കാണപ്പെട്ടത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തികച്ചും യാന്ത്രികമായി രമേശ് ചെന്നിത്തല പ്രതികരിച്ചത്.പരിപാടി കഴിഞ്ഞ ഉടൻ നിർദ്ദേശിക്കപ്പെട്ട പരിഹാരക്രിയക്കായി തിരുവനന്തപുരത്തേക്ക് മടങ്ങിയതായും പറയുന്നു .










