കൊച്ചി: തെരുവുനായ ശല്യത്തിനെതിരെ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചു 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. 25നു രാവിലെ പത്തുമണി മുതല്‍ 26നു രാവിലെ പത്തു മണിവരെ കൊച്ചി മറൈന്‍െ്രെഡവിലാണ് നിരാഹാര സമരം നടത്തുകയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സൂചനാ നിരാഹാര സമരം.തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് ആവശ്യമായ നിയമസഹായവും ധനസഹായവും നല്‍കുകയും മറ്റ് സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നായ്ക്കളെ കൂട്ടിലടച്ച് അവയുടെ ആക്രമണങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയുമാണ് സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റിന്‍െറ ലക്ഷ്യം. ഈയിടെ ആയ്വന പഞ്ചായത്തിലെ നൂറോളം നായ്ക്കളെ ഏറ്റെടുക്കാന്‍ കോയമ്പത്തൂരിലെ സ്നേഹാലയ ഫോര്‍ ആനിമല്‍സ് എന്ന സംഘടന മുന്നോട്ടുവന്നിരുന്നു.
എന്നാല്‍, ഈ നീക്കത്തിന് തയാറായവര്‍ക്കെതിരെ നടപടി എടുക്കാനാണ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ മുന്നോട്ടുവന്നത്.
തെരുവുനായ്ക്കളോടു ക്രൂരത കാണിച്ച കുറ്റത്തിനു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തു. മൃഗങ്ങളെ ഉപദ്രവിക്കുന്നതിനെതിരെയുള്ള ഐപിസി 428 വകുപ്പു പ്രകാരമാണ് കേസ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പാണിത്.
തെരുവു നായ് ശല്യം രൂക്ഷമായതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ഇടക്കൊച്ചിയില്‍ നാട്ടുകാര്‍ 14 നായ്ക്കളെ പിടികൂടി കെട്ടിയിട്ടിരുന്നു. ഇവയെ കൊണ്ടുപോകാന്‍ അധികൃതര്‍ മടിച്ചതിനെ തുടര്‍ന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന സ്ട്രേഡോഗ്സ് ഫ്രീ കേരള പ്രവര്‍ത്തകര്‍ ഇന്നലെ ഇടക്കൊച്ചിയില്‍ എത്തി. രാത്രി വൈകിയും നായ്ക്കളെ കൊണ്ടു പോകാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി, നായ്ക്കളുടെ ആക്രമണത്തില്‍ 29 ആടുകള്‍ നഷ്ടപ്പെട്ട ഇടക്കൊച്ചി സ്വദേശി ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്നലെ നാലു നായ്ക്കളെയുമായി പള്ളുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നായ്ക്കളെ സ്റ്റേഷനു മുന്നില്‍ ബന്ധിച്ചു. പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു.
മനുഷ്യന്‍ പേപിടിച്ച നായ്ക്കള്‍ കടിച്ചു ചത്താലും കുഴപ്പമില്ലാത്ത വിധത്തില്‍ നായ്ക്കളെ കൊന്നാള്‍ നിയമപരമായിനടപടി ‘എടുക്കും എന്നു നിരന്തരം ‘ഭീക്ഷണിയുടെ ‘സ്വരത്റ്റ്ര്ഹില്’ ഡിജി.പിയുടെ പ്രസ്ഥാവന ആവര്‍ത്തിച്ചു വരുന്നുണ്ട്. അതിനിടയിലാണ് മനുഷ്യ സ്നേഹി ചിറ്റിപ്പള്ളിക്ക് എതിരെ കേസും വന്നിരിക്കുന്നത് .
അതിനിടേ ഇതിനെ പ്രതിരോധിക്കാന്‍ സംഭവങ്ങളുടെ ദൃശ്യം പൊലീസ് വിഡിയോയില്‍ പകര്‍ത്തി. വെറ്ററിനറി സര്‍ജനെ വിളിച്ചു നായ്ക്കളെ പരിശോധിപ്പിച്ചു. ജീവഹാനി ഉണ്ടാകും വിധത്തില്‍ നായ്ക്കളെ പീഡിപ്പിച്ചതായി ഡോക്ടര്‍ കണ്ടെത്തി. ഇവയുടെ കഴുത്തില്‍ ബന്ധിപ്പിച്ച വണ്ണം കുറഞ്ഞ കമ്പി മുറുകി നായ്ക്കളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മൃഗ സംരക്ഷണ നിയമത്തിലെ 11 എ, 11 എഫ് എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് സിഐ കെ.ജി. രവീന്ദ്രനാഥ്, എസ്ഐ എ.ബി. വിപിന്‍ എന്നിവര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ഭീതി സൃഷ്ടിക്കുന്ന നായ്ക്കള്‍ക്ക് എന്തിനാണ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡും മിനിസ്ട്രി ഓഫ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്‍റും മുന്‍ഗണന നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ല. തെരുവ് നായ്കള്‍ക്ക് എതിരായ പ്രവര്‍ത്തനത്തിന് നിയമസഹായവും ധനസഹായവും ആവശ്യമുള്ളവര്‍ സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റ്, കെ.സി.എഫ് ടവര്‍, ഭാരത് മാതാ കോളജ് റോഡ്, കാക്കനാട്, തൃക്കാക്കര പി.ഒ, എറണാകുളം-682021 എന്ന വിലാസത്തിലോ 0484-2973955 ഫോണ്‍ നമ്പറിലോ ബന്ധപ്പെടണമെന്നും സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് അറിയിച്ചു.