വിമാനയാത്രക്കിടയിലെ മൊബൈല്‍ ഫോണ്‍ ഓഫാക്കാനുളള നിര്‍ദ്ദേശം ലഭിച്ചാലും അത് പാലിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ വിമാന യാത്രക്കിടയില്‍ ഒരു മൊബൈല്‍ ഫോണ്‍ വരുത്തി വച്ച പുവിവാല് മൊബൈല്‍ ഓഫ് ചെയ്യാന്‍ മടിക്കുന്ന എല്ലാവരും അറിയണം. കൊറിയയില്‍ നിന്നും ലണ്ടനിലേക്കു വന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം സൈബീരിയയില്‍ അടിയന്തിരമായി ഇറക്കേണ്ടി വന്നത് ഒരു യാത്രക്കാരന്റെ മൊബൈല് മൂലമായിരുന്നു.
സിയോളില്‍ നിന്നും ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് 200 യാത്രക്കാരെയും വഹിച്ച് കൊണ്ടു പറന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിങ് 787800 ഡ്രീംലൈനര്‍ വിമാനമായ ഫ്‌ലൈറ്റ് ബിഎ18 ആണ് ഇടയ്ക്ക് വച്ച് ഇറക്കിയത്. ഒരു യാത്രക്കാരന്റെ അമിതമായി ചൂടായ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ അപകടസൈറന്‍ മുഴങ്ങുകയും വിമാനം നിലത്തിറക്കുകയുമായിരുന്നു.റഷ്യയിലെ ഇര്‍കുട്‌സ്‌കിലാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.
സിയോളിലെ ഇന്‍ജിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നായിരുന്നു വിമാനം പറന്ന് പൊങ്ങിയത്. നിലത്തിറക്കി വിമാനം അടിയന്തിര നടപടികള്‍ അനുവര്‍ത്തിച്ച ശേഷം രണ്ടരമണിക്കൂര്‍ വൈകി യാത്ര തുടരുകയും ചെയ്തു. റഷ്യയുടെ മംഗോളിയന്‍ അതിര്‍ത്തിയില്‍ നിന്നും വടക്ക് മാറിയുള്ള ഭാഗത്താണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയതെന്ന് ബ്രിട്ടീഷ് എയര്‍വേസിന്റെ വക്താവ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ആര്‍ക്കും പരുക്കുകളൊന്നും പറ്റിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
വിമാനം യാത്ര തുടര്‍ന്നപ്പോള്‍ പ്രസ്തുത യാത്രക്കാരനെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നുവോ പ്രസ്തുത ഫോണ്‍ ഉപേക്ഷിച്ചുവോ എന്നീ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.സര്‍വീസില്‍ തടസമുണ്ടായതില്‍ ഇതോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ വക്താവ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയിലാണ് തങ്ങളുടെ പരിചയസമ്പന്നരായ പൈലറ്റുമാര്‍ വിമാനം നിലത്തിറക്കിയതെന്നാണ് വിമാനകമ്പനി പറയുന്നത്.