ഹാംബര്‍ഗ് :മോദിക്ക് ഒപ്പം നില്ക്കാന്‍ അമേരിക്കന്‍ പ്രസിഡ്ന്റ് സ്വന്തം സ്ഥാനം ഉപേക്ഷിച്ച് ഇടിച്ചു കയറി നില്ക്കുന്ന വീഡിയോ വൈറലാകുന്നു ..ആരാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന് ഈ വീഡിയോ ഓരോ ഇന്ത്യക്കാരനേയും ബോധ്യപ്പെടുത്തും. ലോകത്തിലേ ഏറ്റവും അധികാരവും സ്വാധീനവും ഉള്ള ആള്‍ അമേരിക്കന്‍ പ്രസിഡന്റാണല്ലോ..എന്നാല്‍ ആ അമേരിക്കന്‍ പ്രസിഡന്റ് പോലും ഇടിച്ചു കയറി ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം നില്ക്കാനും ഫോട്ടോക്ക് പോസ് ചെയ്യുന്നതും ലോകം മുഴുവന്‍ കണ്ടു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കാന്‍ വേണ്ടി സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡണ്ട് മുന്‍നിര ഉപേക്ഷിച്ച് രണ്ടാം നിരയിലേക്ക് നടന്നുപോകുന്ന കാഴ്ചയാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ ഉള്ളത്.
നമ്മുടെ പ്രധാനമന്ത്രി ലോകത്തേ ഒന്നാം നിര താരമാണ്. ഇതുപോലെ ഒരു പരിഗണന ലോകത്ത് മോദിക്ക് ലഭിക്കുമ്പോള്‍ അത് ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ്.ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി 20 സമ്മേളനത്തിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്.ജര്‍മന്‍ പ്രസിഡണ്ട് ആഞ്ജല മെര്‍ക്കല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യ മെലേനിയ ട്രംപിനെയും സ്വീകരിക്കുന്നു. തുടര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. സ്വാഭാവികമായും മുന്‍നിരയില്‍ നില്‍ക്കാനായിരുന്നു ട്രംപിന് കിട്ടിയ നിര്‍ദേശം.ചുറ്റും നോക്കിയപ്പോഴാണ് ഡോണാള്‍ഡ് ട്രംപ് രണ്ടാം നിരയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോജദിയെ കണ്ടത്. ഇതോടെ ട്രംപ് ഒന്നാം നിര വിട്ട് രണ്ടാം നിരയിലേക്ക് നടക്കുകയായിരുന്നു. മോദിയുടെ തൊട്ടടുത്തെത്തിയാണ് ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ട്വിറ്ററില്‍ നിമിഷങ്ങള്‍ക്കകം ഈ വീഡിയോ വൈറലായി .