കേസ് കൊടുത്ത് വിരട്ടാന്‍ നോക്കേണ്ട; റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി നിയമപരമായി നേരിടും:ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തെ കേസ് കൊടുത്ത് വിരട്ടാന്‍ റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കേണ്ടതില്ലെന്ന് ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്റ്കളുടെ സംഘടനയായ ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞദിവസം പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തനിക്കെതിരെയാണെന്ന് കണക്കുകൂട്ടി ചാനലിനെതിരെയും ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിനെതിരെയും റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

റാന്നിയിലെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വോട്ടുനല്കണമെന്ന് പറഞ്ഞതായി ആരോപണമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ചില തര്‍ക്കങ്ങളും നടന്നതായി പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കാഞ്ഞതില്‍ ഏറെ അമര്‍ഷമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ബി.ജെ.പി നേത്രുത്വം കൊടുക്കുന്ന മുന്നണിയുമായി തെരഞ്ഞെടുപ്പ്‌ കാലത്ത് ചങ്ങാത്തം കൂടിയതില്‍ ദുരൂഹതയുണ്ടോ എന്ന സംശയവും പത്തനംതിട്ട മീഡിയായുടെ വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാര്‍ത്തയില്‍ ഇവരുടെ പേരോ പ്രസിഡണ്ടായിരിക്കുന്ന പഞ്ചായത്തിന്റെ പേരോ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ആള്‍ താനാണെന്ന് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ സ്വയം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച അന്ന് വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഇവര്‍ നല്‍കിയ ശബ്ദ സന്ദേശത്തില്‍ വാര്‍ത്ത നിഷേധിക്കുകയും താന്‍ തല്‍ക്കാലം എങ്ങും പോകുന്നില്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയ നല്‍കിയ വാര്‍ത്തയെ സാധൂകരിക്കുന്നതായിരുന്നു ‘താന്‍ തല്‍ക്കാലം എങ്ങും പോകുന്നില്ല’ എന്ന് ഇവര്‍ പറഞ്ഞത്. അതായത് പിന്നീട് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പോകുവാനുള്ള സാധ്യത ഇവര്‍ തള്ളിക്കളഞ്ഞില്ല. പോലീസില്‍ പരാതി നല്‍കി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുവാനുള്ള ശ്രമം അംഗീകരിക്കില്ല. നല്‍കുന്ന വാര്‍ത്തകളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കാം. വാര്‍ത്ത നിഷേധിച്ചുകൊണ്ട് കുറിപ്പ് നല്‍കി അത് മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ ആവശ്യപ്പെടാം. എന്നാല്‍ അതിനൊന്നും തുനിയാതെ പോലീസില്‍ കേസ് നല്‍കി അവിടെ എഴുതി വെപ്പിക്കാന്‍ തുനിഞ്ഞത് വാര്‍ത്തയില്‍ കഴമ്പുള്ളതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മിക്ക ഓണ്‍ ലൈന്‍ ചാനലുകളും പ്രൈവറ്റ് ലിമിറ്റഡ് കമ്പിനികളാണ്. നിയമപരമായാണ് ഇവയുടെ പ്രവര്‍ത്തനവും. അതുകൊണ്ടുതന്നെ ഇത്തരം ഭീഷണികള്‍ വിലപ്പോകില്ല. അംഗങ്ങള്‍ക്കെതിരെ ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ മുഴുവന്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ നിര്‍ബന്ധിതരാകും. വാര്‍ത്ത നിമിഷനേരം കൊണ്ട് ലോകമെമ്പാടും വായിച്ചു കഴിയും. ഭീഷണിക്ക് മുമ്പില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ മുട്ടിടിക്കുമെന്ന് ആരും കരുതേണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ പറഞ്ഞു.

പ്രകാശ് ഇഞ്ചത്താനം ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് -ന്റെ സംസ്ഥാന പ്രസിഡന്റ് ആണ്. അനിത അനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ നിയമപരമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസുമായി മുമ്പോട്ടു പോകാനാണ് തീരുമാനമെന്ന് വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍ ,സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറര്‍ തങ്കച്ചന്‍ പാലാ, സെക്രട്ടറി ചാള്‍സ് ചാമത്തില്‍ (സി.മീഡിയ), ജോസ് എം.ജോര്‍ജ്ജ് (കേരള ന്യൂസ് ചാനല്‍ ഓസ്ട്രേലിയ), വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്), ജയന്‍ (കോന്നി വാര്‍ത്ത), ബേബിച്ചന്‍ (ആസ്ത്ര ന്യുസ്), ഡോ.സന്തോഷ്‌ പന്തളം (ലാന്‍വേ ന്യുസ്), രാകേഷ് ആര്‍.നായര്‍ (കമിംഗ് കേരള, തിരുവനന്തപുരം), ക്ലിന്റ് വി. നീണ്ടുര്‍ (ചാനല്‍ കേരള, കൊച്ചി), അജിന്‍ എസ്. (കൊച്ചി വാര്‍ത്ത) എന്നിവര്‍ പറഞ്ഞു.

Top