ചാരിത്ര്യത്തില്‍ സംശയം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു ! ലോഡ്ജില്‍ മുറിയെടുത്ത ശേഷം ഭര്‍ത്താവ് നടത്തിയത് ക്രൂരകൊലപാതകം. പ്രതിക്ക് ജീവപര്യന്തം

കണ്ണൂർ :ക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കണ്ണൂര്‍ രമ്യ വധകേസില്‍ ഭർത്താവും ഒന്നാം പ്രതിയുമായ കണ്ണൂർ അഴീക്കോട്ടെ പാലോട്ട്വയലിൽ ഷമ്മികുമാറിനു(40) ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഷമ്മികുമാറിന്റെ അമ്മയും രണ്ടാം പ്രതിയുമായ പത്മാവതി(70)യെ രണ്ടുവർഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പയ്യന്നൂരിലെ ലോഡ്ജ്മുറിയിൽ ഷാൾ കഴുത്തിൽ മുറുക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണു കേസ്

പയ്യന്നൂരിലെ ലോഡ്ജ്മുറിയിൽ ഷാൾ കഴുത്തിൽ മുറുക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യയെയും ഇളയ കുട്ടിയെയും കൂട്ടി ലോഡ്ജിൽ മുറിയെടുത്ത ഷമ്മികുമാർ ഭാര്യയെ കൊലപ്പെടുത്തി കുഞ്ഞിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു ഗൾഫിലേക്കു കടക്കുകയായിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയാണു പിന്നീട് പൊലീസ് ഇയാളെ പിടികൂടിയത്. 2010 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ഗാർഹിക പീഡനത്തിനു മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും തെളിവു നശിപ്പിച്ച കുറ്റത്തിന് ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പത്മാവതിയെ ഗാർഹിക പീഡനത്തിനാണു ശിക്ഷിച്ചിട്ടുള്ളത്. ഷമ്മികുമാർ പിഴയടച്ചില്ലെങ്കിൽ നാലു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. എന്നാൽ തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചാൽ മുഴുവൻ തുകയും രമ്യയുടെ മൂന്നു മക്കൾക്കായി നൽകാനും കോടതി ഉത്തരവിട്ടു.

പത്മാവതിക്കു കോടതി ജാമ്യം അനുവദിച്ചു. ഷമ്മികുമാറിനു കാലിനു മുറിവുള്ളതിനാൽ വൈദ്യസഹായം നൽകാനും അഡീഷനൽ ആൻഡ് സെഷൻസ് കോടതി (ഒന്ന്) നിർദേശിച്ചു. ജഡ്ജി ശ്രീകല സുരേഷ് ശനിയാഴ്ച ഉച്ചയ്ക്ക് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. വൈകീട്ട് മൂന്നുമണിക്കാണ് ശിക്ഷവിധിച്ചത്. രമ്യയുടെ അച്ഛൻ അമ്പൻ രവീന്ദ്രനുൾപ്പെടെയുള്ളവർ വിധിയറിയാൻ കോടതിയിലെത്തിയിരുന്നു. സംശയത്തെത്തുടർന്ന് ഭാര്യക്ക് ലോഡ്ജിൽവെച്ച് മദ്യം നൽകി അവശയാക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഗൾഫിലായിരുന്ന പ്രതി നാട്ടിലെത്തി കൊലപാതകം നടത്തി ഒരാഴ്ചയ്ക്കകം വിദേശത്തേക്ക് തിരിച്ചുപോകുകയായിരുന്നു. സംഭവത്തിന് മുന്നുമാസം മുമ്പാണ് പ്രതി നാട്ടിൽ വന്നുപോയത്.

2010 ജനുവരി 22-നാണ് കേസിനാസ്പദമായ സംഭവം. 15-നാണ് ദുബായിൽനിന്ന് നാട്ടിലെത്തിയത്. 16-ന് വൈകീട്ട് രമ്യയെയും ഇളയകുഞ്ഞിനെയുമെടുത്ത് വീട്ടിൽനിന്ന് പുറത്തേക്കുപോയി. പലയിടങ്ങളിൽ സഞ്ചരിച്ച ശേഷം 20-ന് വൈകീട്ട് പയ്യന്നൂർ ലോഡ്ജിൽ മുറിയെടുത്തു. രാത്രി രമ്യയെ കൊലപ്പെടുത്തിയശേഷം കുഞ്ഞിനെ വീട്ടിലെത്തിച്ച് നാടുവിട്ടു. അതിന് ശേഷം വിദേശത്തേക്കു കടന്ന ഷമ്മികുമാറിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.ഒരുതവണ ഇന്റർപോളിന്റെ സഹായത്തോടെ പിടിയിലായ ഷമ്മികുമാർ നിയമനടപടി പൂർത്തിയാകാത്തതിനാൽ രക്ഷപ്പെട്ടു. അതിനുശേഷം രണ്ടാമത്തെ ഇടപെടലിലാണ് വീണ്ടും പിടിയിലായത്. ഇപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടാക്സിഡ്രൈവറായി ജോലി ചെയ്തുവരികയാണ് ഷമ്മികുമാർ.
ഒരുതവണ ഇന്റർപോളിന്റെ സഹായത്തോടെ പിടിയിലായ ഷമ്മികുമാർ നിയമനടപടി പൂർത്തിയാകാത്തതിനാൽ രക്ഷപ്പെട്ടു. അതിനുശേഷം രണ്ടാമത്തെ ഇടപെടലിലാണ് വീണ്ടും പിടിയിലായത്. ഇപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടാക്സിഡ്രൈവറായി ജോലി ചെയ്തുവരികയാണ് ഷമ്മികുമാർ.

Top