സ്ത്രീധന പീഡനം; യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ശരീരത്തില്‍ പച്ചകുത്തിച്ചു

tattoo

അല്‍വാര്‍: സ്ത്രീധനത്തിന്റെ പേരില്‍ ഇന്നും പലയിടങ്ങളില്‍ സ്ത്രീകള്‍ പീഡനങ്ങള്‍ നേരിടുകയാണ്. രാജസ്ഥാനില്‍ ഒരു യുവതിക്ക് ക്രൂര പീഡനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. പറഞ്ഞ സ്ത്രീധന തുക നല്‍കാന്‍ യുവതിയുടെ വീട്ടുകാര്‍ക്ക് സാധിച്ചില്ല. ഇതിന് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കുകയാണുണ്ടായത്.

മര്‍ദ്ദിച്ചതിനുശേഷം യുവതിയുടെ ശരീരത്തില്‍ ഭര്‍തൃവീട്ടുകാര്‍ മോശം വാക്കുകള്‍ പച്ചകുത്തിച്ചു. 2014ല്‍ വിവാഹം കഴിക്കുമ്പോള്‍ യുവതിയുടെ വീട്ടുകാരോട് 51,000 രൂപയാണ് സ്ത്രീധനം ആവശ്യപ്പെട്ടത്. എന്നാല്‍ അത് നല്‍കാന്‍ ഇതുവരെ കഴിഞ്ഞില്ല. യുവതിയുടെ അച്ഛനെകുറിച്ച് മോശം വാക്കുകളാണ് പച്ചകുത്തിയത്. തന്റെ അച്ഛന്‍ കള്ളനാണ് എന്ന തരത്തിലുള്ള വാക്കുകളാണ് കയ്യിലും ശരീരത്തിലുമായി പച്ച കുത്തിയിരിക്കുന്നത്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാരുടെ പരാതി പ്രകാരം ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുമാസം മുമ്പ് യുവതിയെ മയക്കുമരുന്ന് കലക്കിയ വെള്ളം കുടിപ്പിച്ച് മയക്കി നെറ്റിയിലും മറ്റ് ശരീരഭാഗങ്ങളിലും പച്ച കുത്തിയതായി യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. ഈ പരാതിയില്‍ യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Top