സഹായത്തിനായി നിലവിളിച്ച് മലയാളി വനിതകളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍; സൗദിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും ഭക്ഷണംപോലുമില്ലെന്നും സ്ത്രീകള്‍

സഹായിക്കണമെന്നും കൈവിടരുതെന്നുമുള്ള നിലവിളിയുമായി സൗദിയില്‍ അകപ്പെട്ട ഒരു കൂട്ടം മലയാളി സ്ത്രീകള്‍. തങ്ങളനുഭവിക്കുന്ന കഷ്ടത വിവരിച്ചുകൊണ്ട് ആറ് സ്ത്രീകളടങ്ങുന്ന സംഘമാണ് സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുട്ട് നിറഞ്ഞ ഒരു മുറിയില്‍ നിന്നാണ് മലയാളി യുവതികളുടെ സംഘം കരഞ്ഞുകൊണ്ട് തങ്ങളുടെ തീരാവേദന പറയുന്നത്. ശമ്പളം ലഭിക്കുന്നില്ലെന്നും ഭക്ഷണം പോലും കിട്ടാതെ കഷ്ടപ്പെടുകയാണെന്നും സ്ത്രീകള്‍ വിവരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രി ജോലിക്കുള്ള വീസയില്‍ രണ്ടു വര്‍ഷം മുന്‍പ് എത്തിയ തങ്ങള്‍ക്ക് ഇതുവരെ വീസ അടിച്ചിട്ടില്ലെന്നും ഇഖാമ ഇല്ലാതെയാണു കഴിയുന്നതെന്നും യുവതികള്‍ പറയുന്നു. എല്ലാവരും ഇപ്പോള്‍ വീട്ടു ജോലിയാണ് ചെയ്യുന്നത്. ഇത്രയും കാലമായി നാട്ടിലേയ്ക്ക് നയാ പൈസ അയച്ചിട്ടില്ല. ശമ്പളം ചോദിച്ചപ്പോള്‍ ആറുമാസം മുന്‍പ് ഒരു മാസത്തെ ശമ്പളം തന്നു. നാട്ടിലേയ്ക്ക് പോകണമെന്നാണ് ആഗ്രഹം.
എന്നാല്‍, വിമാന ടിക്കറ്റ് എടുക്കാന്‍ പണമില്ല. എത്രയും പെട്ടെന്ന് ശമ്പള കുടിശ്ശിക നല്‍കി വിമാന ടിക്കറ്റ് നല്‍കി കയറ്റി വിടണമെന്ന് ഇവര്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു. എവിടെയാണ് ഇവരുള്ളതെന്നും ഈ വിഡിയോ എന്നാണ് പകര്‍ത്തിയതെന്നും ഒരിടത്തും പറയുന്നില്ല. വിഡിയോയില്‍ ഇഖാമ എന്നു പറയുന്നതിനാലാണ് ഇവര്‍ സൗദിയിലുള്ളതെന്ന് ആളുകള്‍ വിശ്വസിക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ് ബുക്കിലുമെല്ലാം വിഡിയോ പ്രചരിക്കുന്നുണ്ട്.

Top