വനിതാ ഹോസ്റ്റലിന്‍റെ മതിലിൽ കയറി നിന്ന് നഗ്നതാ പ്രദർശനം നടത്തിയ വിരുതൻ അറസ്റ്റിൽ.

കോട്ടയം :രാത്രിയെന്നോ പകലെന്നോ വ്യതാസമില്ലാതെ വനിതാ ഹോസ്റ്റലിന്‍റെ മതിലിൽ കയറി നിന്ന് നഗ്നതാ പ്രദർശനം നടത്തിയ വിരുതൻ പിടിയിലായി .മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വ​നി​താ ഹോ​സ്റ്റ​ലി​നു മു​ന്നി​ൽ സ്ഥി​ര​മാ​യി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന പേ​രൂ​ർ തു​ണ്ടി​യി​ൽ അ​ജ​യ്ജി കു​ര്യാ​ക്കോ​സി (43)നെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഏ​താ​നും നാ​ളു​ക​ളാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഹോ​സ്റ്റ​ലു​ക​ളി​ലെ യു​വ​തി​ക​ൾ​ക്ക് ഇ​യാ​ൾ ത​ല​വേ​ദ​ന​യാ​യി​രു​ന്നു.

പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ ഇ​ല്ലാ​തെ സ്ഥി​ര​മാ​യി ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ ബൈ​ക്കി​ലെ​ത്തി യു​വ​തി​ക​ളെ ശ​ല്യം ചെ​യ്യു​ക പ​തി​വാ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​എ​ച്ച് റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ ഡോ​ക്ട​ർ​മാ​രു​ടെ ഹോ​സ്റ്റ​ലി​ന് മു​ന്നി​ലാണ് ഇ​യാ​ൾ ശ​ല്യ​മാ​യി എ​ത്തി​യി​രു​ന്ന​ത്. ബൈ​ക്കി​ലെ​ത്തു​ന്ന ഇ​യാ​ൾ ഹോ​സ്റ്റ​ലി​ന്‍റെ മ​തി​ലി​ൽ ക​യ​റി നി​ന്ന് ചൂ​ള​മ​ടി​ക്കു​ക പ​തി​വാ​ണ്. ആ​രെ​ങ്കി​ലും ജ​ന​ൽ തു​റ​ന്നാ​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തും.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന യു​വ​തി​ക​ളെ​യും ഇ​യാ​ൾ ശ​ല്യം ചെ​യ്തി​രു​ന്നു. ഹോ​സ്റ്റ​ലി​ന് മു​ന്നി​ലും, വ​ഴി​യി​ലും പോ​ലും ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി യു​വ​തി​ക​ൾ​ക്കു ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് യു​വ​തി​ക​ൾ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സം​ഘം മ​ഫ്തി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​തി​വു പോ​ലെ ഹോ​സ്റ്റ​ലി​നു മു​ന്നി​ൽ യു​വ​തി​ക​ളെ ശ​ല്യം ചെ​യ്യാ​ൻ എ​ത്തി​യ ഇ​യാ​ളെ ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Top