ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രമണിഞ്ഞ അവതാരകയ്ക്ക് ലൈവായി കോട്ട് കൈമാറി; വീഡിയോ വൈറല്‍

coat

ലോസ് ഏയ്ഞ്ചല്‍സ്: ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള അവതാരകമാരുടെ വേഷങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലരുടെ അവതരണം കണ്ടാല്‍ ശരീര പ്രദര്‍ശനമാണോ എന്നു വരെ തോന്നിപ്പോകും. കഴിഞ്ഞ ദിവസം ലാസ് ഏയ്ഞ്ചല്‍സിലെ പ്രാദേശിക ചാനലില്‍ അങ്ങനെയൊരു സംഭവം ഉണ്ടായി.

കുട്ടിക്കുപ്പായം അണിഞ്ഞ് വാര്‍ത്ത അവതരിപ്പിക്കാന്‍ കയറിയ അവതാരകയ്ക്ക് ശരീരം മറയ്ക്കാന്‍ കോട്ട് നല്‍കേണ്ടി വന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലൈവായി കോട്ട് കൈമാറിയതാണ് പരിഹാസത്തിന് കാരണമായത്. ലോസ് ഏയ്ഞ്ചല്‍സിലെ പ്രാദേശിക ചാനലായ കെഎല്‍ടിഎ ചാനലാണ് പുലിവാല് പിടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലാവസ്ഥ അവതരിപ്പിക്കുന്ന ലിബര്‍ട്ടെ ചാനിനാണ് അവതാരകനായ ക്രിസ് ബുറോസ് കോട്ട് കൈമാറിയത്. രാവിലെ എട്ട് മണിക്ക് കാലാവസ്ഥാ വ്യതിയാനം അവതരിപ്പിക്കാനെത്തിയ ലിബര്‍ട്ട് ചാനിനെ ഒരു വശത്തു കൂടി ക്രിസ് കോട്ട് കൈമാറുകയായിരുന്നു. കൈകള്‍ കാണുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു ചാന്‍ ധരിച്ചിരുന്നത്. ഇത് മൂടിവെക്കാന്‍ തരത്തിലുള്ള വസ്ത്രമാണ് ക്രിസ് നല്‍കിയത്. പ്രതീക്ഷിക്കാത്ത നേരത്ത് കോട്ട് കൈമാറിയപ്പോള്‍ പകച്ചു പോയ ചാന്‍ ഉടന്‍ കോട്ട് വാങ്ങി ധരിച്ചു, ഇതെല്ലാം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു.

https://youtu.be/Nq-XiiTO4Es

Top