ലോകത്തിലെ ആദ്യ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; ശാസ്ത്രലോകത്ത് അത്ഭുതമായി ചൈനയിലെ ഡോക്ടര്‍മാര്‍

തല മാറ്റിവയ്ക്കാനാകുമോ? ശാസ്ത്രത്തിന് കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് ചൈന. ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചൈന. നീണ്ട 18 മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെയാണ് തലകള്‍ മാറ്റി വച്ചത്.

എന്നാല്‍ തലമാറ്റല്‍ ശസ്ത്രക്രിയ നടത്തിയത് ജീവനുള്ള ശരീരത്തിലല്ലെന്ന് മാത്രം.രണ്ട് മൃതദേഹങ്ങളുടെ തലകളായിരുന്നു തുന്നിച്ചേര്‍ത്തത്. മ്യതദേഹത്തിലാണെങ്കിലും ധമനികളും ഞരമ്പുകളും എല്ലാം ബന്ധിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ഡോക്ടര്‍മാര്‍ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോക്ടര്‍ സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തില്‍ ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഡോക്ടര്‍മാരായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

ശസ്ത്രക്രിയ വിജയിച്ചതോടെ ജീവിച്ചിരിക്കുന്ന മനുഷ്യരിലും തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുവാനന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വിജയകരമായി മൃതദേഹങ്ങളുടെ തലകള്‍ മാറ്റിവെച്ചത്.

Top