മുംബൈ: ചിങ്കാര മാനിനെ വെടിവെച്ചു കൊന്നു എന്ന ആരോപണത്തില്‍ വെറും സംശത്തിന്റെ പേരില്‍ സല്‍മാന്‍ ഖാനെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി സല്ലു കുറ്റവിമുക്തനാക്കുകയായിരുന്നു. എന്നാല്‍, സല്‍മാന്‍ മാനിനെ വേടിയാടി എന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍ രംഗത്തെത്തി.
താരത്തിന്റെ മുന്‍ ഡ്രൈവറും സംഭവത്തിന്റെ ഏക ദൃക്സാക്ഷിയുമായ ഹരീഷ് ദുലാനിയാണ് വെളിപ്പെടുത്തിയത്. 18 വര്‍ഷം മുമ്പ് നടന്ന കേസില്‍ കഴിഞ്ഞ ദിവസം താരത്തെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
സല്‍മാന്‍ തന്നെയാണ് ചിങ്കാരയെ കൊന്നതെന്ന് 18 വര്‍ഷം മുന്‍പ് ഇയാള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് 2002 മുതല്‍ ഇയാളെ കാണാതായി. സല്‍മാന്‍ഖാനെതിരേ മൊഴി നല്‍കാന്‍ തയ്യാറായെിരുന്നു. എന്നാല്‍ തന്റെ കുടുംബാംഗങ്ങളെ വധിക്കുമെന്ന് ഭീഷണി ഉയര്‍ന്നു. സുരക്ഷാ പ്രശ്നം കാരണമാണ് താന്‍ മാറി നിന്നതെന്നും ഇയാള്‍ പറഞ്ഞു.
സംഭവം നടക്കുന്ന ദിവസം സല്‍മാന്‍ ഖാന്‍ തന്നെയാണ് വാഹനമോടിച്ചത്. മാത്രവുമല്ല, ചിങ്കാരയെ വെടിവയ്ക്കുകയും കഴുത്ത് അറുക്കുകയും ചെയ്തെന്നും ഇയാള്‍ പറഞ്ഞു. സല്‍മാനും സഹതാരങ്ങളും വേട്ടയാടല്‍ നടത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച ജീപ്പിന്റെ ഡ്രൈവര്‍ ഹരീസ് ദുലാനി ആയിരുന്നു. ഒളിവിലായിരുന്ന ഇയാളെ പോലീസിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്നത് കേസിനെ ദുര്‍ബ്ബലപ്പെടുത്തുകയും താരത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.