ഗോവിന്ദച്ചാമിയുടെ പിന്നില്‍ മലയാളികളടക്കമുള്ള ബോംബേ കേന്ദ്രമാക്കിയ മയക്കുമരുന്ന് മാഫിയ, സൗമ്യയെ പീഡിപ്പിച്ചെന്നുള്ളത് കെട്ടിച്ചമച്ച കഥ

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ വന്‍ ലഹരിമരുന്ന് മാഫിയയെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍. തന്നെ വക്കാലത്ത് ഏല്‍പ്പിച്ചതും പണം തന്നതും മുംബൈയിലെ പനവേല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ്. ഇവരില്‍ മലയാളികളുണ്ടെന്നും ആളൂര്‍ വെളിപ്പെടുത്തി.

യാചകനായ ഗോവിന്ദച്ചാമിക്കുവേണ്ടി വിചാരണക്കോടതി മുതല്‍ ഹാജരാകുന്ന ബി.എ ആളൂര്‍ എന്ന അഭിഭാഷകനെക്കുറിച്ചും ഏറെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഗോവിന്ദച്ചാമിയെ തൂക്കു കയറില്‍ നിന്നും രക്ഷപെടുത്തിയത് ബിഎ ആളൂര്‍ എന്ന പ്രമുഖ അഭിഭാഷകനായിരുന്നു. എന്നാല്‍ സിറ്റിങ്ങിനു ലക്ഷങ്ങള്‍ വാങ്ങുന്ന ആളൂരിനെപ്പോലുള്ള ഒരു അഭിഭാഷകനെ ഗോവിന്ദച്ചാമിയെപ്പോലൊരു ഭിക്ഷക്കാരന്
വേണ്ടി ഹാജരാകുന്നതിനുള്ള പണം നല്കുന്നതാരാണ്, ആരാണ് ഗോവിന്ദച്ചാമിയുടെയും ആളൂരിന്റെയും പിന്നിലെന്ന് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വധ ശിക്ഷ ഒഴിവാക്കിയതിന് തുടര്‍ന്ന് ഉയര്‍ന്നു വന്ന ചോദ്യങ്ങളാണ്.saumya-govida

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കേസിനെപ്പറ്റി നിര്ണ്ണായകമായ വെളിപ്പെടുത്തലുകളുമായി ആരോപണവിധേയനായ ആളൂര്‍. ഗോവിന്ദച്ചാമിയുടെ ലക്ഷയം സൗമ്യയെ ലൈംഗീകമായി പീഡിപ്പിക്കുമാകയായിരുന്നില്ല, മറിച്ച് വെറുമൊരു മോഷണ ശ്രമം മാത്രമായിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി പീഡിപ്പിച്ചെന്നുള്ളത് പോലീസ് കെട്ടിച്ചമച്ച കഥയാണ്. ഗോവിന്ദച്ചാമിക്കു ട്രെയിനില്‍ ഭിക്ഷാടനത്തോടൊപ്പം മയക്കുമരുന്ന് കച്ചവടവും ഉണ്ടായിരുന്നു. ഇതിനു പിന്നില്‍ ബോംബേ പനവേല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയ ആണെന്നും, ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകുന്നതിന് മലയാളികളും, തമിഴരുമടക്കം വിവിധ സംസ്ഥാനങ്ങളിലെ നിരവധിപേര്‍ അടങ്ങിയ ഈ മാഫിയ തന്നെയായിരുന്നു എന്നും ആളൂര്‍ വെളിപ്പെടുത്തി. എന്നാല്‍ കേസ് ആരംഭിക്കുന്നതിനു മുന്‍പ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്നു പുറത്തു പറയരുതെന്ന് തന്നോട് പറഞ്ഞതായും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഎ ആളൂര്‍ പറഞ്ഞു.സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു എന്നത് പൊലീസ് കെട്ടിച്ചമച്ച കഥയാണ്. മോഷണം മാത്രമായിരുന്നു പ്രതിയുടെ ഉദ്ദേശം. ബലാത്സംഗക്കുറ്റത്തിനായി പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആളൂര്‍ ചാനല്‍ അഭിമുഖത്തില്‍ പറയുന്നു.

അതേസമയം, സുപ്രീംകോടതി പുനപരിശോധന ഹരജി പരിഗണിക്കുമ്പോള്‍ കേസ് വഴിതെറ്റിക്കാനുള്ള ശ്രമമാണ് ആളൂരിന്‍റേതെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു.

Top