മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചു; പ്രൊഫസര്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്

ന്യൂഡല്‍ഹി:മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ പ്രൊഫസര്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്. മഹാരാഷ്ട്രയിലെ വിചാരണ കോടതിയുടേതാണ് വിധി. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തു, മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. സായ്ബാബ ഉള്‍പ്പടെ 5 പേര്‍ക്കാണ് കോടതി ജീവപര്യന്തം വിധിച്ചത്.

2014 മെയിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രൊഫ സായ്ബാബയെ അറസ്റ്റ് ചെയ്തത്. 2015 ജൂലൈയില്‍ ജാമ്യം ലഭിച്ചു. 2015 ആഗസ്തില്‍ നാഗ്പൂര്‍ ബെഞ്ച് ജാമ്യം നല്‍കാനാവില്ലെന്ന് വിധിച്ച് വീണ്ടും ജയിലിലടച്ചു. പിന്നീട് 2016 ഏപ്രിലില്‍ ചികിത്സയ്ക്കായി വീണ്ടും ജാമ്യം അനുവദിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top