സ്‌കൂള്‍ തുറന്ന ആദ്യ ദിനം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസിലിരുന്ന് ഷെയ്ഖ് മുഹമ്മദ്

അബുദബി: അവധിക്കാലത്തിന് ശേഷം തിരികെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തി അബുദബിയുടെ കിരീടാവകാശിയും യൂഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമ്മാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍. സ്‌കൂള്‍ തുറക്കുന്ന ദിവസം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസ്സിലിരിക്കാന്‍ എത്തിയാണ് അദ്ദേഹം ഏവരെയും അത്ഭുതപ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസിലിരുന്ന് അധ്യാപകനെ ശ്രദ്ധിച്ചിരിക്കുന്ന ഷെയ്ഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഖലീഫ സിറ്റിയിലെ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്‌കൂളിലെത്തിയാണ് കുട്ടികളുടെ ആദ്യ ദിനം ശൈഖ് മുഹമ്മദ് അവിസ്മരണീയമാക്കിയത്.

”നമ്മുടെ ലക്ഷ്യം ഓരോ ക്ലാസിലെയും വിജയമല്ല, മറിച്ച് ഉയരങ്ങള്‍ കീഴടക്കുക എന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വിദ്യാഭ്യാസം ഉത്സാഹത്തോടെയും ഗൗരവത്തോടെയും തുടരുക” തുടര്‍ന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. പിന്നീട് കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറിയില്‍ ചെലവഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്ക് വെക്കുകയും ചെയ്തു. അബുദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ ബിന്‍ സായിദ് ശൈഖ് മുഹമ്മദിനെ അനുഗമിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top