പരീക്ഷയ്ക്ക് പോലും ഞാന്‍ ഇങ്ങനെ പഠിച്ചിട്ടില്ല; തെലുങ്ക് ഡബ്ബ് ചെയ്യുന്നതിന്റെ വിഷമം പങ്കുവെച്ച് ദുല്‍ഖര്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മഹാനടി തിയേറ്ററിലേക്ക്. ചിത്രത്തിന്റെ ഡബ്ബിംഗ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയാണ് ഡബ്ബിംഗിന് വേണ്ടി ഡയലോഗുകള്‍ ഉറക്കമിളച്ചിരുന്നു പഠിക്കുന്ന ചിത്രങ്ങള്‍ ദുല്‍ഖര്‍ പുറത്തുവിട്ടത്. പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തെലുങ്കില്‍ ആദ്യമായി ചെയ്യുന്ന ഡബ്ബിംഗിന് തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ താരത്തെ പ്രോത്സഹിപ്പിക്കാന്‍ നിരവധി ആരാധകര്‍ രംഗത്തെത്തി. തെലുങ്ക് വളരെ സിംപിളാണെന്നും എല്ലാത്തിന്റെയും കൂടെ ലുലു എന്ന് ചേര്‍ത്താല്‍ മതിയെന്നും ആരാധകര്‍ കുഞ്ഞിക്കയെ ഉപദേശിച്ചു. ഇതാദ്യമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നത്.

Top