
തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നത് കൂടെയുള്ളവര്‍ക്കാണെന്ന് മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. യുവതാരങ്ങളെ ജൂറി ശരിക്കും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
തനിക്ക് വളരെ ചലഞ്ചിംഗ് ആയിരുന്നു ചാര്‍ലിയെന്നും പക്ഷേ മാര്‍ട്ടിന്‍ ചേട്ടനും ഉണ്ണിച്ചേട്ടനും പറഞ്ഞുതന്നപ്പോള്‍ തനിക്ക് അത്ര പ്രയാസം തോന്നിയില്ലെന്നും ദുല്‍ഖര്‍ പറയുന്നു.
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രേക്ഷകരാണ് തീരുമാനിക്കുന്നതെന്നും വളരെ നേരത്തെയായി അവാര്‍ഡെന്നാണ് തനിക്ക് തോന്നുന്നതെന്നും പക്ഷേ കഠിന്വാധ്വാനം ചെയ്തിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.കല്‍പ്പനയുണ്ടായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചേനെയെന്നും കല്‍പ്പനയെപ്പോലുള്ളവര്‍തന്ന സഹകരണത്തിനാണ് നന്ദിയുള്ളതെന്നും ദുല്‍ഖര്‍ പറയുന്നു.