ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം പ്രമോട്ട് ചെയ്യാന്‍ മമ്മൂട്ടിയെത്തുമെന്ന് സിനിമാ പ്രവര്‍ത്തകന്‍: വായടപ്പിച്ച് ദുല്‍ഖറിന്റെ മറുപടി

ദുല്‍ഖര്‍ സല്‍മാന്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്ന ‘കാര്‍വാ’ എന്ന ചിത്രം ഓഗസ്റ്റ് 3ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. മലയാളത്തില്‍ നിന്നും തമിഴില്‍ എത്തി ഇപ്പോള്‍ തെലുങ്കിലും തിളങ്ങുന്ന ദുല്‍ഖര്‍ സല്‍മാനെ വലിയ പ്രതീക്ഷകളോടെയാണ് ബോളിവുഡ് കാത്തിരിക്കുന്നത്.

ചിത്രവുമായി ബന്ധപെട്ടുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ, മകന്റെ കന്നി ഹിന്ദി ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മമ്മൂട്ടി രംഗത്തെത്തുമെന്ന് ബോളിവുഡ് ബിസിനസ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരന്‍ ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നടന്‍ മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദിയിലെ ആദ്യ ചിത്രമായ ‘കാര്‍വാ’ പ്രൊമോട്ട് ചെയ്യും. ഇര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, മിഥിലാ പാല്‍ക്കര്‍, എന്നിവര്‍ അഭിനയിക്കുന്നു. ആര്‍ എസ് വി പി, ഇഷ്‌ക ഫിലംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ആകാശ് ഖുറാനയുടെ സംവിധാനം എന്നാണ് തരന്‍ ആദര്‍ശ് പറഞ്ഞത്.

കുറച്ചു സമയത്തിനുള്ളില്‍ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ ഇത് നിഷേധിച്ചു കൊണ്ട് രംഗത്തെത്തി. ‘ഈ വാര്‍ത്ത തീര്‍ത്തും തെറ്റാണ് സര്‍ എന്റെ വാപ്പിച്ചി ഇന്ന് വരെ എന്നെയോ എന്റെ സിനിമകളെയോ പ്രൊമോട്ട് ചെയ്തിട്ടില്ല. ആ നിലപാടില്‍ ഒരു മാറ്റം ഇനി ഉണ്ടാവുകയുമില്ല. ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണ്.’ തരന്‍ ആദര്‍ശിനു മറുപടിയായി ദുല്‍ഖര്‍ ട്വിറ്ററില്‍ പറഞ്ഞു.

Top