യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

പഴമ്ബാലക്കോട് വടക്കേ പാവടിയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഡി.വൈ.എഫ്.ഐ.

യൂണിറ്റ് സെക്രട്ടറി കീഴടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടക്കേ പാവടി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായ പഴമ്ബാലക്കോട് സ്വദേശി മിഥുനാണ് ഞായറാഴ്ച രാത്രി വൈകി പൊലീസില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.

മിഥുന്റെ സഹോദരന്‍ നിഥിന്‍ അടക്കം ആറുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.മാര്‍ച്ച്‌ രണ്ടാം തീയതിയാണ് യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ അരുണ്‍കുമാറിനെ ഒരു സംഘം കുത്തിപരിക്കേല്‍പ്പിച്ചത്. പഴമ്ബാലക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് അരുണിന് കുത്തേറ്റത്.

തുടര്‍ന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെ അരുണ്‍കുമാര്‍ മരിച്ചത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലിസിന്റെ വിശദീകരണം.

Top