ബിനീഷ് കോടിയേരി അറസ്റ്റിലാവും ?ചോദ്യം ചെയ്യൽ വീണ്ടും !

സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലാവും എന്ന റൂമാർ ശക്തമാവുകയാണ് .ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പതിനൊന്ന് മണിക്കൂറിലധികം നേരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത്. ഒരാഴ്ച്ചയ്ക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ബിനീഷിന്റെ മൊഴി വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

Top