ഗാനത്തിന്റെ വീഡിയോയില്‍ പഴം കഴിക്കുന്നതായി അഭിനയിച്ചു: ഗായികയും സംവിധായകനും അറസ്റ്റില്‍

സംഗീത ആല്‍ബത്തില്‍ പഴം കഴിക്കുന്നതിന്റെ രംഗങ്ങള്‍ ചിത്രീകരിച്ച ഈജിപ്ഷ്യന്‍ ഗായിക ഷൈമ അഹമ്മദ് അറസ്റ്റിലായി. ദൃശ്യങ്ങള്‍ സദാചാര്യമൂല്യങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന കുറ്റം ആരോപിച്ചാണ് ഗായികയെ അറസ്റ്റ് ചെയ്തത്.

‘ഐ ഹാവ് ഇഷ്യൂസ്’ എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോയില്‍ ഗായിക ഷൈമ പാടി അഭിനയിച്ചിരുന്നു. യുവാക്കള്‍ക്ക് ക്ലാസെടുക്കുന്ന രീതിയിലാണ് വീഡിയോയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ക്ലാസെടുക്കുന്നതിനിടയില്‍ ഗായിക ഏത്തപ്പഴവും ആപ്പിളും കഴിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈജിപ്ഷ്യന്‍ പൊതുസമൂഹത്തിന്റെ സദാചാര്യമൂല്യങ്ങളെ വിള്ളലേല്‍പ്പുക്കുന്ന തരം ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കമെന്നാരോപിച്ചാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇത്തരം ദൃശ്യങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുമെന്നും ലൈംഗികാസക്തി വളര്‍ത്തുമെന്നും ആരോപണമുയര്‍ന്നു. ഇതേ തുടര്‍ന്ന് പോലീസ് ഗായികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഗീത വീഡിയോയുടെ സംവിധായകന്‍ മുഹമ്മദ് ഗമാലും അറസ്റ്റിലായിട്ടുണ്ട്.

താന്‍ സംവിധായകന്റെ കൈയിലെ ഉപകരണം മാത്രമായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് അഭിനയിച്ചതെന്നും ഷൈമ പറഞ്ഞു.

Top