ബലി പെരുന്നാള്‍ നാളെ

സംസ്ഥാനത്തെ ഇസ് ലാംമത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. ത്യാഗത്തിന്‍റെയും ദൈവ സമര്‍പ്പണത്തിന്‍റെയും ഓര്‍മ പുതുക്കുന്ന ഈദ് ആഘോഷത്തിനായി ഇസ്ലാംമത വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. ദേശത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് വിട നല്‍കി, വംശം,ഭാഷ, നിറം അങ്ങനെ മനുഷ്യരാശിക്ക് മുന്നിലുള്ള സകല വേര്‍തിരുവുകളും ഇല്ലാതാക്കുന്ന ഹജ്ജ് കര്‍മത്തിന്റെ പരിസമാപ്തിയാണ് വിശ്വാസിക്ക് ബലി പെരുന്നാള്‍ ആഘോഷം. ഇബ്രാഹിം പ്രവാചകനും കുടുംബവും സൃഷ്ടാവിന്റെ വിളിക്ക് ഉത്തരം നല്‍കി ജീവിതത്തിലെ എല്ലാം തന്നെ ദൈവിക മാര്‍ഗത്തില്‍ സമര്‍പ്പിച്ചതിന്റെ ഓര്‍മ്മപുതുക്കലുമാണത്. ദൈവിക കല്‍പ്പന പ്രകാരം മകന്‍ ഇസ്മായിലിനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്‍ ഇബ്രാഹിമിന്റെ ആത്മ സമര്‍പ്പണമാണ് ഈദുല്‍ അള്ഹയുടെ സന്ദേശം. ദൈവിക കല്‍പന ശിരസാ വഹിക്കാന്‍ തയ്യാറായ ഇബ്രാഹിം പ്രവാചകനോട് ദൈവം മകന് പകരം ആടിനെ അറുക്കാന്‍ നിര്‍ദേശിച്ചതാണ് ചരിത്രം.

നാളെ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിനായി സംസ്ഥാനത്തുടനീളം ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങി. ഈദ് നമസ്കാരത്തിന് ശേഷം പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസന്നദ്ധതയെ ഓര്‍പ്പെടുത്തി വിശ്വാസികള്‍ ബലി കര്‍മ്മവും നിര്‍വ്വഹിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top