പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: കെ.പി.സി.സി. പ്രസിഡന്റ്‌

പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 7000 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഇപ്പോഴത് 96 കോടി രൂപയായി കുറച്ചിരിക്കുകയാണ്.
പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ബാക്‌വാഡ് റീജിയന്‍സ് ഗ്രാന്റ് ഫണ്ട് (ബി.ആര്‍.ജി.എഫ്) രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ്‍ അഭിയാന്‍ (ആര്‍.ജി.പി.എസ്.എ) നിര്‍ത്തലാക്കിയതും പഞ്ചായത്ത് മന്ത്രാലയത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നതിനാണ്.
ഇപ്പോഴത്തെ ശ്രമം ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ ഒരു കൊച്ചു വകുപ്പ് മാത്രമായി അതിനെ മാറ്റുകയാണ്. അധികാര വികേന്ദ്രീകരണത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നടപടി കൂടിയാണിത്.
73-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാഷ്ട്രീയ ഭരണ സാമൂഹ്യരംത്ത് വിപ്ലവകരമായ മാറ്റത്തിന് ഇടവരുത്തിയരാജീവ് ഗാന്ധിയുടെ സ്വപ്ന പദ്ധതി കൂടിയായിട്ടുള്ള പഞ്ചായത്തീരാജ് സംവിധാനത്തെ അപ്രസക്തമാക്കുന്ന ഈ ജനദ്രോഹ നടപടിയില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Top