
ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കും. വൈകീട്ട് 4.30 ന് എഐസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഭോപ്പാലിലെ ലാല്‍പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍. രാവിലെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച കമല്‍നാഥ് മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ രൂപീകരണം പിന്നീട്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദിഗ് വിജയ് സിങ്ങിന്റെ മകനെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും വിവരമുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.