കോണ്‍ഗ്രസ് ഹൈടെക്കാവുന്നു; രാഹുലിന് തന്ത്രമൊരുക്കുന്നത് ജര്‍മന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍

രാഹുല്‍ ഗാന്ധി തന്റെ ടീമില്‍ മികച്ച ഉള്‍പ്പെടുത്തിയതിന് പിന്നാലെ, അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരെ തന്റെ ടീമിലേക്ക് കൊണ്ടുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്തര്‍ദേശീയതലത്തില്‍ ഉള്ള സ്വാധീനം കൂടി നഷ്ടപ്പെടുത്തുക എന്ന കാര്യം ലക്ഷ്യമിട്ടാണ് ഈ നീക്കം. എന്നാല്‍ പൊളിറ്റിക്കല്‍ ടീമില്‍ പ്രമുഖരായ രണ്ട് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരാണ് എത്തുന്നത്.

ഇവര്‍ ഏറ്റവും തിരക്കുള്ളവരായിട്ടും കോണ്‍ഗ്രസിനും രാഹുലിനും വേണ്ടി തന്ത്രമൊരുക്കുന്നത് ഒരു പ്രഖ്യാപനത്തില്‍ കണ്ട സത്യസന്ധത കാരണമാണ്. അതേസമയം രാഹുലിന് ഇത് പുത്തനുണര്‍വ് നല്‍കുന്നതാണ്. കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ ഓരോ സംസ്ഥാന സമിതിയിലും വമ്പന്‍ മാറ്റങ്ങളാണ് രാഹുല്‍ വരുത്തുന്നത്. നേരത്തെ മധ്യപ്രദേശിലും രാജസ്ഥാനിലും ഇത്തരത്തില്‍ മാറ്റം കൊണ്ടുവന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു. അതാണ് ടീമിനെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന് കാരണം.
ലോകോത്തര സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിക്കുന്നത്. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ആംഗസ് ഡീറ്റണും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനുമായ തോമസ് പിക്കറ്റിയുമാണ് കോണ്‍ഗ്രസിന് തന്ത്രങ്ങള്‍ ഒരുക്കാന്‍ എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

000

ആംഗസ് ഡീറ്റണ്‍ 2015ല്‍ നൊബേല്‍ സമ്മാനം ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ്. രാഹുല്‍, സാം പിത്രോഡ, മന്‍മോഹന്‍ സിംഗ് എന്നിവരുടെ ക്ഷണപ്രകാരമാണ് ഇവര്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ എല്ലാവര്‍ക്കും മിനിമം വേതനം എന്ന ആശയം നടപ്പാക്കാനാണ് ഇരുവരും എത്തുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള ടീമില്‍ മന്‍മോഹന്‍ സിംഗും ചിദംബരവും ഉണ്ടാകും. രാഹുലാണ് അധ്യക്ഷന്‍. രാഹുലിന്റെ പ്രഖ്യാപനം ഇന്ത്യയില്‍ വന്‍ സ്വാധീനം ചെലുത്തുമെന്ന് തോമസ് പിക്കറ്റി പറയുന്നു.

ഇന്ത്യയിലെ പാവപ്പെട്ടവര്‍ ലോക ജനതയുമായി തുലനം ചെയ്യുമ്പോള്‍ ഏറ്റവും മോശമായി പരിഗണിക്കുന്ന വിഭാഗമാണെന്നും പിക്കറ്റി പറഞ്ഞു.
പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസറാണ് പിക്കറ്റി. ലോകത്തിലെ വിവിധ ഇടത്തരം മേഖലകളെ മുന്‍നിരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന വലളരെ വലുതാണ്. ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി എന്ന അദ്ദേഹത്തിന്റെ പുസ്തകം ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ മുഖമായിട്ടാണ് പരിഗണിക്കുന്നത്.

വ്യാവസായിക വിപ്ലവത്തിന് ശേഷം അസമത്വം എങ്ങനെ വര്‍ധിച്ചെന്നും, ധനം കുറച്ച് ധനികരായ കുടുംബങ്ങളില്‍ മാത്രം എങ്ങനെ ഒതുങ്ങിയെന്നാണ് പുസ്തകം വിശദീകരിക്കുന്നത്. ആധുനിക കാള്‍ മാര്‍ക്‌സ് എന്ന വിശേഷണം ഇതിലൂടെയാണ് അദ്ദേഹത്തിന് ലഭിച്ചത്.  പിക്കറ്റിയാണ് ടീമിന് നേതൃത്വം നല്‍കുന്നത്. അഭിജിത് ബാനര്‍ജിക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തനം. ഫോര്‍ഡ് ഫൗണ്‍ഡേഷന്‍ ഇന്റര്‍നാഷണലിലെ പ്രൊഫസറാണ് അദ്ദേഹം. ഈ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന മാര്‍ഗനിര്‍ദേശമാണ് പിക്കറ്റ് മുന്നോട്ട് വെച്ചത്. ഇതിന് എത്ര പണം ചെലവാകുമെന്നും, എങ്ങനെ ഇത് നടപ്പാക്കുമെന്നുമാണ് ഇപ്പോള്‍ രൂപരേഖ തയ്യാറാക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ രാഹുലിന്റെ നീക്കത്തെ വലിയ തോതില്‍ സ്വീകാര്യനാക്കിയിട്ടുണ്ട്.

ഇന്ത്യയെ കൂടുതല്‍ സാധ്യതയുള്ള വിപണിയായി ഈ നീക്കം മാറ്റുമെന്നും, പുതിയൊരു ജനവിഭാഗം തന്നെ സജീവ വിപണിയിലേക്കെത്തുമെന്നാണ് പ്രവചനം.  സാമ്പത്തിക ടീം ഒരുക്കുന്ന പാക്കേജ് ഇതുവരെ ഇന്ത്യ കാണാത്ത തരത്തിലാണ്. മോദിയെ വീഴ്ത്തുക എന്നതിലുപരി ഇന്ത്യയെ പുതിയൊരു മാര്‍ക്കറ്റ് കണ്ടന്ററായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം മുമ്പ് മന്‍മോഹന്‍ സിംഗിന്റെ കാലത്ത് വിപണി വിപ്ലവകരമായ മാറ്റത്തിലേക്ക് പോയത് പോലെയുള്ള മാറ്റമാണ് ലക്ഷ്യം. മിനിമം വേതനം 10000 രൂപയ്ക്ക് മുകളില്‍ എല്ലാവര്‍ക്കും ലഭിക്കുന്ന പാക്കേജാണ് രാഹുല്‍ നിര്‍ദേശിച്ചത്. ഇത് തന്നെയാണ് സാമ്പത്തിക ടീമും നിര്‍ദേശിച്ചത്. അതേസമയം ബിജെപി ഇതില്‍ കൂടുതല്‍ പറയുകയാണെങ്കില്‍ ഈ തുക വര്‍ധിപ്പിക്കുന്ന കാര്യവും രാഹുലിന്റെ പരിഗണനയിലുണ്ട്.  പിക്കറ്റിയും ഡീറ്റണും ചേര്‍ന്നാണ് രാഹുലിന്റെ സാമ്പത്തിക-രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ മാറ്റിയത്. ഇതിന് മന്‍മോഹന്‍ സിംഗിന്റെ സഹായവും രാഹുലിനെ സഹായിച്ചിരുന്നു. ബിജെപിയുടെ കോര്‍പ്പറേറ്റ് നയവും പിക്കറ്റിയുടെ സാമ്പത്തിക പഠനങ്ങളും നിരന്തരം വിലയിരുത്തിയിരുന്നു രാഹുല്‍.

തുടര്‍ന്ന് പിക്കറ്റിയെ നേരിട്ട് വിളിച്ച് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. അതേസമയം ഡീറ്റണ്‍ അമര്‍ത്യാ സെന്നുമായി ചേര്‍ന്ന് നിരവധി പുസ്തകങ്ങള്‍ എഴുതിയിരുന്നു. ജീന്‍ ഡ്രെസുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ജീന്‍ സോണിയാ ഗാന്ധി ദേശീയ ഉപദേശക സമിതിയിലെ അംഗമായിരുന്നു. ഇവരെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് ആഴത്തില്‍ പഠിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് രാഹുലിന്റെ ടീമില്‍ എത്തിയത്.  മോദിക്ക് അനുകൂലമായ സാഹചര്യത്തില്‍ നിന്ന് വോട്ടര്‍മാരെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മോദി തരംഗമോ, രാഹുല്‍ തരംഗമോ നിലവില്‍ ഇല്ല. പകരം വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് മുന്‍തൂക്കം ഉണ്ടാവുക. കോണ്‍ഗ്രസിന്റെ ഓരോ പ്രഖ്യാപനങ്ങളും വ്യത്യസ്തമായത് കൊണ്ട് അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാണ്. ഡാറ്റ റിസര്‍ച്ചും, സാമ്പത്തിക പഠനങ്ങളും നടത്തിയ കോണ്‍ഗ്രസ്, മിനിമം വേതനം നടപ്പാക്കുമെന്ന് ഉറപ്പാണ്. പിക്കറ്റിയും ഡീറ്റണും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതികള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിയെ ആഗോള തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്.

00

Top