അഡ്വ.സിബി സെബാസ്റ്റ്യന്‍
ഇനി ഒരുവർഷം മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ളത് .നിലവിലെ പിണറായി നയിക്കുന്ന ഇടതുപക്ഷം ബഹുദൂരം മുന്നിലാണ് .നിലനിൽപ്പിനായുള്ള പ്രതിസന്ധിയിൽ ഭയാശങ്കരാണ് കോൺഗ്രസ് നേതൃത്വം .ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി തുലാസിലാണ് .കേരളത്തിൽ മാറിമാറി വരുന്ന ഭരണം ഉണ്ടാവില്ല എന്ന് ഇപ്പോഴത്തെ അവസ്ഥയിൽ ഏതു കൊച്ചുകുട്ടിക്കും അറിയാം .കോൺഗ്രസുകാർക്ക് അതിജീവനം ആണ് .ദയനീയ പരാജയം ആണെങ്കിൽ മുന്നണി തന്നെ ഇല്ലാതാകും.കേരള കോൺഗ്രസുകളും ലീഗും എവിടെ ആയിരിക്കും എന്നും പറയാൻ ആവില്ല .
തുടർ ഭരണം പിണറായിയുടെ കൈകളിൽ എത്തിയാൽ കേരളത്തിൽ പിന്നെ കോൺഗ്രസും ഉണ്ടാവില്ല എന്ന തിരിച്ചറിവ് നേതാക്കൾക്കും ഉണ്ട് .ആ തിരിച്ചറിവിൽ അവർ വിളറി പിടിച്ച് ചെയ്യുന്നതെല്ലാം വലിയ വിപത്തിലേക്കുമാണ് പോകുന്നത് .പപ്പുമോൻ എന്ന് രാഹുൽ ഗാന്ധിക്ക് വീണ പേരുപോലെ നിർഗുണനായ നേതാവ് – ‘യാതൊരു കഴിവും ഇല്ലാത്ത നേതാവ് എന്ന് ചെന്നിത്തലയും ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു. ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നോട്ടു പോകാൻ ആവില്ല എന്ന തിരിച്ചറിവിൽ ആണ്യുഡിഎഫ് ചെന്നിത്തലക്ക് എതിരെ വെറും ട്രോളുകൾ മാത്രമല്ല .ചെയ്യുന്നതെല്ലാം ആന മണ്ടത്തരം ആണ് താനും കഴിവില്ലാത്ത ഒരു രാഷ്ട്രീയക്കാരൻ എന്ന ലേബൽ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ മനസിലും പതിഞ്ഞു കഴിഞ്ഞു.
കേരളവും ലോകവും അതി ഭയാനകമായ കൊറോണ എന്ന കില്ലർ വൈറസിനെ നേരിടുമ്പോൾ ഒരു പഞ്ചായത്ത് മെമ്പറുടെ പോലും ദിശാബോധമില്ലാതെ ആണ് പ്രതിപക്ഷനേതാവിന്റെ പ്രവർത്തികൾ എന്ന ലോകമെമ്പാടും ഉള്ള മലയാളികൾ നോക്കിക്കാണുന്നു .ചെന്നിത്തല മനുഷ്യരുടെ ജീവന് കൊടുക്കുന്ന വിലയേക്കാൾ തിരഞ്ഞെടുപ്പ് ജ്വരത്തിൽ ആണെന്നത് ജനം വിലയിരുത്തിക്കസ്\ഴിഞ്ഞു .ഇത്രയും കഴിവുകെട്ട ഒരു പ്രതിപക്ഷ നേതൃത്വം ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന കോൺഗ്രസുകാരും സമ്മതിക്കുന്നു .
കേരളത്തിലെ മുസ്ലിം സമുദായം ഭയത്തിലാണ്.ഇന്ത്യയിൽ മോദി ഭരണം അവരെ തന്നെ വിഴുങ്ങി കളയുമോ എന്ന ഭയത്തിലാണ് 2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി വോട്ടു ക്രോഡീകരണം ഉണ്ടായത്. എന്നാൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു .കേരളത്തിൽ ഇനി സമുദായത്തിന് രക്ഷ പിണറായിയിൽ മാത്രം എന്നും മുസ്ലിം സമുദായത്തിനറിയാം.ബിജെപിക്ക് എതിരെ കരുത്തനായ നേതാവ് പിണറായി മാത്രം എന്നും അവർ മനസിലാക്കി കഴിഞ്ഞു .അതിനാൽ തന്നെ ഇത്തവണത്തെ വോട്ടു ക്രോഡീകരണം സി.പി.എമ്മിലേക്കും ഇടതുപക്ഷത്തേക്കും ആയിരിക്കും.
മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സമരനേതാവാക്കി പ്രഖ്യാപിച്ചിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ .‘ഭയന്ന് നിൽക്കുന്ന ജനങ്ങൾക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടതെന്നും അത് പിണറായി വിജയനുണ്ടെന്നു’മായിരുന്നു ജിഫ്രി തങ്ങളുെട പ്രതികരണം.ഈ ചിന്താഗതിയാണ് 90 ശതമാനം മുസ്ലിം മത വിഭാഗക്കാർക്കും .ഇത് നൽകുന്ന സൂചന മുസ്ലിം വിഭാഗവും സിപിഎമ്മിനെ പിന്തുണക്കും എന്നാണ് .അതോടെ കോൺഗ്രസ് ഇല്ലാതാകും .
ഈ തിരഞ്ഞെടുപ്പിന് മുൻപ് ലീഗ് മുന്നണി വിടാൻ സാധ്യത കുറവാണ്.പകരം നിലനിൽപ്പിനായുള്ള രാഷ്ട്രീയ പോരാട്ടം ആയിരിക്കും .കുഞ്ഞാലിക്കുട്ടി അടക്കം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത ഉണ്ട് .അടുത്ത പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കോൺഗ്രസുമായുള്ള മത്സരം ആയിരിക്കും ലീഗ് നടത്താൻ പോകുന്നത് .ഇത് ഒരുപക്ഷെ കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിൽ അവർ പരാജയപ്പെടാൻ സാധ്യതയും കൂടും .കോൺഗ്രസിന്റെ സീറ്റുകൾ കുറക്കുക എന്ന നീക്കം നടത്തിയാൽ കോൺഗ്രസ് രണ്ടക്കത്തിൽ വരെ എത്താൻ സാധ്യത കുറവായിരിക്കും .
2021 ലെ തിരഞ്ഞെടുപ്പിൽ നിലവിൽ കോൺഗ്രസിൽ എം.പിമാരായിരിക്കുന്ന പലരും നിയമസഭയിലേക്ക് മത്സരിക്കാൻ ശ്രമിക്കും .അതിൽ പ്രമുഖൻ കണ്ണൂരിൽ കെ സുധാകരൻ അടക്കമുള്ളവർ ആയിരിക്കും. ഇത്തരം വിഷയങ്ങളും സീറ്റു വിഭജനവും വലിയ ഗൂപ്പ് അടിയിലേക്ക് പോകും.കാര്യമാണ്.കോൺഗ്രസിന്റെ ഉറച്ച സീറ്റുകൾ പലതും അടുത്ത ഇലക്ഷനിൽ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.ജോസ് കെ മാണി വിഭാഗം ഒരു തരത്തിലും ചെന്നിത്തലയുമായി സഹകരിച്ചുപോകാൻ സാധ്യത കുറവാണ് .ലീഗിന് പണ്ടുമുതലേ ഉമ്മൻ ചാണ്ടിയോടും എ ‘ഗ്രൂപ്പിനോടും ആണ് മമത.അതേസമയം കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി മുല്ലപ്പള്ളിയെ ഉയർത്തിക്കാട്ടി ചെന്നിത്തലയെ കേരളത്തിൽ നിന്നും നീക്കാൻ കേന്ദ്ര നേതൃത്വം നീക്കം തുടങ്ങിയതായും സൂചനയുണ്ട്.