കോൺഗ്രസ് ‘ഓൾട്ടർനേറ്റിവ് ഭരണമാറ്റത്തിന്റെ ‘കിനാവിൽ’ആണ്.മോദി വികാരം പോലെ തന്നെ കേരളത്തിൽ പിണറായി വികാരം.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.

അഡ്വ.സിബി സെബാസ്റ്റ്യന്‍

മോദി..മോദി..എന്ന വികാരത്തിനിടയിൽ രാഹുൽ ഒരു രാഷ്ട്രീയക്കാരൻ ആകുമോ ?..രാഹുൽ ഗാന്ധിക്ക് ഒരു മനുഷ്യൻ ആവാനേ കഴിയൂ -നല്ലൊരു രാഷ്ട്രീയക്കാരൻ ആകാൻ ആവില്ല എന്ന തിരിച്ചറിവാണ് കോൺഗ്രസിനുണ്ടാകേണ്ടത് .സോണിയ ഗാന്ധിയെ പോലെ രാഹുൽ ഗാന്ധിക്ക് കണിങ് ആകാൻ ആവില്ല .അയാൾ ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യർക്ക് ഒപ്പം നിൽക്കുന്ന ആളാണ് .രാഹുൽ ഗാന്ധിയെ ആത്മവിശ്വാസം ഉള്ള രാഷ്ട്രീയക്കാരൻ ആയി വളർത്തണം എന്ന് സോണിയ ഗാന്ധി ചിന്തിച്ചിരുന്നു എങ്കിൽ ഒന്നും രണ്ടും യുപിഎ ഭരണത്തിൽ മന്ത്രിസഭയിൽ എത്തുമായിരുന്നു.ഒരുപക്ഷെ കോൺഗ്രസിലെ കടൽ കിഴവന്മാർ രാഹുലിനെ അടുപ്പിച്ചില്ല എന്നുവേണം കരുതാൻ .ഒന്നും രണ്ടും യു.പി.എ ഭരണത്തിലെ അഴിമതികൾ കാണിക്കുന്നതും അതുതന്നെയാണ് . ആ അഴിമതിയാണ് -ചൂൽ എടുത്ത് കോൺഗ്രസിനെ ഇന്ത്യയിലെ മണ്ണിൽ നിന്നും തുടച്ചു മാറ്റികൊണ്ടിരിക്കുന്നത്..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദി..മോദി..എന്ന വികാരം മാത്രം …

കോൺഗ്രസ് ഇപ്പോഴും മതേതര ഗുളിക ദിവസം മൂന്നുനേരം കഴിച്ചുകൊണ്ടിരിക്കയാണ്.ബിജെപിക്ക് ഉള്ള മതേതര ചിന്തയുടെ അത്രവരെ ഇല്ല എന്നുള്ളത് സത്യം മാത്രമാണ് .ഇന്ത്യയിൽ ഇനി ഒരു തിരിച്ചു വരവ് കോൺഗ്രസിന് ഉണ്ടാവുക വളരെ പ്രയാസം ആണ് .കോൺഗ്രസ് ആരോപിക്കുന്നപോലെ ഹിന്ദുത്വ വർഗീയത ഒന്നും അല്ല ബിജെപിയുടെ വിജയത്തിന് ആധാരം .മോദി എന്ന വികാരം ആണ് ഉത്തരേന്ത്യയിൽ ബിജെപിയെ നയിക്കുന്നത് .മോദി..മോദി എന്ന വികാരം .മോദിക്ക് ശേഷം കോൺഗ്രസിന് തിരിച്ചുവരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിനും പ്രസക്തി ഉണ്ട് .അപ്പോഴേക്കും മത്സരിക്കാൻ വരെ കോൺഗ്രസിൽ ആളുണ്ടാകുമോ എന്നതാണ് ചിന്തിക്കേണ്ടത് .നെഹ്രുകുടുംബം എന്നതിന്റെ പുറത്തേക്ക് ചിന്തിക്കാൻ കോൺഗ്രസിനാകുന്നില്ല .മോദിക്ക് ശേഷം യോഗിയു -ഷായോ അതെ വികാരത്തിൽ കടന്നുവരാം.

കോൺഗ്രസിന് കഴിഞ്ഞ തവണ പ്രതിപക്ഷ നേതൃത്വം വരെ കിട്ടാതെ പോയത് മതേതര ഗുളികയിൽ മായം ചേർത്ത ന്യുനപക്ഷ പ്രീണനത്തിലൂടെ ആയിരുന്നു.തീവ്ര ഹിന്ദുത്വ വികാരത്തിലും ഭീകരമായിരുന്നു ബിജെപിയുടെ മൃദു ഹിന്ദുത്വ വികാരം അടിച്ചേൽപ്പിക്കൽ.അവരുടെ അജണ്ട നടപ്പാക്കുന്നതിൽ എല്ലാ ജാഥ വിഭാഗങ്ങളെയും കൂടെ നിർത്തി .സത്യത്തിൽ ഇപ്പോഴുള്ള കോൺഗ്രസിനേക്കാൾ ജനങ്ങൾക്ക് മുന്നിൽ മതേതര പാർട്ടിയായി മാറുകയാണ് ബിജെപി.

കേരളത്തിലെ കോൺഗ്രസ് കാലത്തും വൈകിട്ടും പിണറായി വിരുദ്ധത പറഞ്ഞു നടക്കുമ്പോഴും പിണറായി… പിണറായി… എന്ന വികാരം ജനങ്ങളിൽ ആഴ്ന്നു തറക്കുകയാണ്.അതും രാഷ്ട്രീയയത്തിന് അധീതമായി.കൊറോണ എന്ന ”ഈ വലിയ പ്രതിസന്ധിയിൽ ഒപ്പം നിൽക്കാത്തവർക്കെതിരെ ജനകീയ പ്രക്ഷോഭമുണ്ടാകും”.എന്ന പി.സി ജോർജിന്റെ തിരിച്ചറിവ് കോൺഗ്രസിനുണ്ടായിട്ടില്ല .കോൺഗ്രസ് ജനത്തിന് ഒപ്പം അല്ല എന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടായി കഴിഞ്ഞു .ഏറ്റവും വെറുക്കപ്പെട്ടവാനായി രമേശ് ചെന്നിത്തലയും മാറി.

ഇപ്പോഴും കോൺഗ്രസ് പഴയ ഓൾട്ടർനേറ്റിവ് ഭരണമാറ്റത്തിന്റെ ‘കിനാവിൽ’ആണ്. മന്ത്രിസ്ഥാനം വരെ വീതം വെക്കുന്നതിൽ വരെ ചിന്തിച്ചു തുടങ്ങി.പല എംപിമാരും നിയമ സഭയിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് . എം പിമാർക്കും അറിയാം ഇനി കേന്ദ്രത്തിൽ വലിയ പ്രതീഷ ഒന്നും വേണ്ടെന്ന്.കണ്ണൂർ സീറ്റിൽ സുധാകരനൊക്കെ മത്സരിക്കുന്ന കിനാവിൽ ആണെന്നുള്ളതാണ് -കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സംസ്ഥാനം എടുത്തുമാറ്റുന്നതിലും എം പി സ്ഥാനം രാജി വെക്കാൻ തയ്യാർ എന്ന പ്രസ്താവന വരെ ഉണ്ടായത് .കോൺഗ്രസിന് ഇനി ശിഷ്ടകാലം കിനാവുകളിൽ ജീവിക്കാൻ മാത്രമേ കഴിയൂ .കേന്ദ്രത്തിലെ പോലെ അടുത്ത തവണ പ്രതിപക്ഷ നേതൃ സ്ഥാനം വരെ കിട്ടാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് കൂപ്പു കുത്തുമോ എന്നാണു നോക്കി കാണേണ്ടത്.

Top