കേരളത്തിൽ ഇടത് തേരോട്ടം ആവർത്തിക്കും.ന്യുനപക്ഷങ്ങൾ ഇടതിനൊപ്പം അണിനിരക്കണം-അഡ്വ.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു

അഡ്വ.സിബി സെബാസ്റ്റ്യന്‍

ഒരിക്കൽ കൂടി ഇടതുപക്ഷം അധികാരത്തിൽ വന്നാൽ കേരളത്തിൽ കോൺഗ്രസ് ഇല്ലാതാകും എന്നതിൽ ഏറ്റവും കൂടുതൽ അറിവുകൊള്ളത് കോൺഗ്രസ് നേതാക്കൾക്കാണ് .എന്നാൽ ഇപ്പോഴും അടിയാൻ കീഴാള സംസ്കാരത്തിൽ നിന്നും പുറത്തുവരാൻ കഴിയുന്നുമില്ല .ദേശീയയ കോൺഗ്രസ് വീണ്ടും ഒരു പിളർപ്പിലേക്കാണ് നീങ്ങുന്നത് .സോണിയ ഗാഡൻഹി തന്നെയാണ് വീണ്ടും കാരണം .നെഹ്രുകുടുംബവും കുടുംബാധിപത്യവും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ് .ഇന്ത്യൻ മണ്ണിലോ ഇന്ത്യൻ രക്തത്തിലോ ജനിക്കാത്ത സോണിയയുടെ നേതൃത്വത്തെ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു .അത് 1999 ശേഷം മറ്റൊരു പ്രതിസന്ധിയിലേക്ക് കോൺഗ്രസിനെ എത്തിച്ചിരിക്കയാണ് .മുൻപ് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെ മുതിർന്ന നേതാക്കളായ പി.എ. സാംഗ്‌മ, ശരദ് പവാർ, താരീഖ് അൻ‌വർ എന്നിവർ ചോദ്യം ചെയ്ത അതെ അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരിക്കയാണ് .ഇപ്പോൾ കോൺഗ്രസിനൊപ്പം അടിയുറച്ച് നിന്ന 23 പേരാണ് സോണിയയുടെ നേതൃത്വത്ത ചോദ്യം ചെയ്തിരിക്കുന്നത് .എന്നാൽ

ദേശീയ തലത്തിലും കേരളത്തിലും അണികൾ കോൺഗ്രസിനെ വിട്ടുപോയത് കേരളത്തിലെ പെട്ടി തൂക്കികളായ നേതാക്കൾ മാത്രം അറിയുന്നില്ല .പിണറായി വിജയൻ സർക്കാരിനെതിരെ ഒരു നേതാവിനെ പോലും അണിനിരത്താൻ കോൺഗ്രസ് നേതൃത്വത്തിനാവുന്നില്ല .ഇടത് സർക്കാരിനെതിരെ നിരന്തരം കീഴ്ശ്വാസം വിട്ട് പ്രതിരോധിക്കുന്ന പ്രതിപക്ഷം മാത്രമേ ഇപ്പോഴുള്ളൂ .

അതേസമയം എങ്ങനെ എങ്കിലും ഗ്രുപ്പ് പോരിൽ മുന്നിൽ നിൽക്കാനുള്ള തത്രപ്പാട് മാത്രമേ ബിജെപിക്കും ഉള്ളൂ. അവർക്കിടയിലെ തമ്മിലടി മാത്രമാണ് കേരളത്തിൽ അവർക്കും വളരാൻ കഴിയാത്തത് .ഇട്ടതിനെയും വളത്തിനെയും നിഷ്പ്രഭമാക്കി തങ്ങൾ അധികാരത്തിൽ എത്തും എന്ന മലർപ്പൊടിക്കാരന്റെ സ്വപ്മനമാണ് കേരളത്തിലെ ബിജെപിക്ക് .

ഇനി കേരളത്തിലെ മുസ്ലിം ലീഗിനും പിണറായിക്ക് പിന്നിൽ അണിനിരന്നുകൊണ്ട് കേരളത്തിൽ ബിജെപി വളർച്ച തടയാൻ ശ്രമിക്കാം .കോൺഗ്രസ് എന്തായാലും ഇല്ലാതായി .ഇന്ത്യയിലെ കോൺഗ്രസിന് ഇപ്പോൾ നേതൃത്വം മാത്രമല്ല ഇല്ലാത്തത്. അണികളുമില്ലാതായിരിക്കുകയാണ് . വേരറ്റു വീണിരിക്കയാണ് .ആര് നേതൃസ്ഥാനത്ത് എത്തിയാലും ഇനി ഒരു തിരിച്ചുവരവുണ്ടാകില്ല .കാരണം കോൺഗ്രസിനെ അത്രമാത്രം ഇന്ത്യയിലെ ജനം തള്ളിക്കളഞ്ഞു.ദേശീയ തലത്തിൽ ഉടൻ ഉണ്ടാകുന്ന ഒരു പിളർപ്പോടെ കോൺഗ്രസ് മുക്ത ഭാരതം സത്യമായി മാറും. പിളർന്നു മാറുന്ന പാർട്ടി ഒരുപക്ഷെ ബിജെപിക്ക് ബദലാകുന്നതുവരെ കാത്തിരിക്കുക മാത്രമേ മുസ്ലിം സമുദായത്തിനും കഴിയൂ.

രാഹുലും സോണിയയും അടങ്ങിയ കുടുംബാധിപത്യ കോൺഗ്രസ് നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയർന്നത് നിസാരമല്ല .1999ൽ നടന്നതിലും വലിയ വെല്ലുവിളിയാണ് കോൺഗ്രസിൽ അരങ്ങേറിയത്. രണ്ടും സോണിയഗാന്ധിയുടെ നേതൃത്വത്തിന് എതിരെ. വിദേശപൗരത്വമുയർത്തി 99ൽ ശരത് പവാറിന്റെ നേതൃത്വത്തിലായിരുന്നു എങ്കിൽ ഇപ്പോൾ ഇന്ദിരക്കൊപ്പം ഉണ്ടായിരുന്നവരടക്കമുള്ള ഗുലാം നബി ആസാദ് അടക്കമുള്ള 23 പേരടങ്ങിയ കൂട്ടമാണ് നേതൃത്വത്തിനെതിരെ വന്നിരിക്കുന്നത് .സോണിയ ഗാന്ധിയുടെ നേതൃത്വത്തിനെതിരാണ് ഇവരും രംഗത്തുള്ളത് .അണികൾ ഇല്ലാത്ത പാർട്ടിയെ പിടിച്ചെടുക്കാൻ ഗുലാം നബി ആസാദും പരിണിത പ്രജ്ഞനായ കഴിവുള്ള കപിൽ സിബൽ ശശി തരൂർ അടക്കമുള്ള കരുത്തുറ്റ നേതാക്കളെ അവഗണിച്ചുകൊണ്ട് കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ല .

സോണിയഗാന്ധിയെ തന്നെ തള്ളിപറയുന്നതാണ് ഇപ്പോഴത്തെ നീക്കം.ഈ നീക്കവും പുതിയ പിളർപ്പിന് വഴിതെളിക്കും .അതോടെ ഇപ്പോഴത്തെ കോൺഗ്രസ് ഇല്ലാതാകും .മുസ്ലിം ന്യൂനപക്ഷം ഭയത്തിലുമാണ് .ബിജെപിക്ക് എതിരായി ഒരു ബദൽ സംവിധാനം വളർന്നുവരുന്നതുവരെ കേരളത്തിലെ മുസ്ലിം സമുദായത്തിന് രക്ഷ ഇടതു ചേരിയിൽ നിൽക്കുന്നത് തന്നെയാണ് .മുസ്ലിമിനെ പോലെ തന്നെ ക്രിസ്ത്യാനികളും ഇടതു ചേരിയിലേക്ക് മാറേണ്ട കാലമാണിപ്പോൾ .

Top