ചുറ്റുമുള്ളവർ മരിച്ചുവീഴുമ്പോൾ നിസംഗതയോടെ പ്രവാസികൾ.വിൽപത്രം എഴുതിയും ഇൻഷുറൻസ് പുതുക്കിയും കരുതൽ ഒരുക്കുന്നു.കേരളമെന്ന സുരക്ഷിത മണ്ഡലത്തെ ഓർത്ത് നെടുവീർപ്പിടുന്നു.കേരളമോഡലിനെ അട്ടിമറിക്കുന്നവർ ഐ എസ് തീവ്രവാദിയെക്കാൾ ക്രൂരരാണ്.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.

അഡ്വ.സിബി സെബാസ്റ്റ്യന്‍

പ്രവാസ ലോകത്ത് കൊറോണ ബാധിച്ച് ഒരുപാടു മലയാളികൾ മരിച്ചു വീഴുന്നുണ്ട് .കേരളം ഇപ്പോഴും ഏറ്റവും സുരക്ഷിത കേന്ദ്രം എന്നുതന്നെയാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇതിന്റെ തീവ്രത അനുഭവിക്കുന്ന മലയാളികളുടെ അനുഭവവും മനോഭാവവും.മരണം വിതച്ച് അധികാരം പിടിക്കാൻ ചെക്ക്പോസ്റ്റുകൾ പോലും നികൃഷ്ടമായ രാഷ്ട്രീയ പോരാട്ടവേദി ആക്കുന്നവർ ‘മരണ ദൂതരായ പിശാചുക്കൾ ആണ് .ഇവർ ലോകം വെറുത്ത ഐ എസ് തീവ്രവാദികളിലും നികൃഷ്ടരാണ് . അവരെ പൊതുജനം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ തന്നെ അടക്കിക്കൊള്ളും .പ്രവാസ ലോകത്തെ കേരള ജനത തങ്ങളുടെ ഭീകരമായ അവസ്ഥയിലൂടെ പോകുമ്പോഴും നാട്ടിലെ സ്വന്തക്കാർ-നാട്ടുകാർ സുരക്ഷിതരാണല്ലോ എന്ന സമാശ്വാസത്തിൽ ആണ് .

ആഗോളമരണം 292,914.അമേരിക്കയിൽ മരനിരക്ക് 83,425 ൽ എത്തി നിൽക്കുന്നു .അതുകഴിഞ്ഞാൽ ബ്രിട്ടൻ തന്നെയാണ് .ബ്രിട്ടനിൽ 32,692 പേര് മരണത്തിനു കീഴടങ്ങി.പിന്നെ ഇറ്റലിയാണ് ,ഇവിടെ 30,911 പേര് മരിച്ചു. ഇറ്റലിയിൽ കുതിച്ചുയർന്ന മരണനിരക്കിൽ കുറവുണ്ടായിട്ടുണ്ട് .ഇറ്റലിയിൽ ഇപ്പോൾ ഏകദേശം മൂന്നു മാസത്തിനു മുകളിൽ ലോക്ക് ഡൗൺ ആണ് .സ്പെയിനിലും ഫ്രാൻസിലും മരണം മുപ്പത്തിനായിരത്തിലേക്ക് എത്തുന്നു സ്‌പെയിനിൽ മരണം 26,920 പേരും -ഫ്രാൻസിൽ 26,991 പേരും ആണ് ഇതുവരെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് …

ഇറ്റിലിയിൽ 38 ദിവസമായിട്ടും കൊറോണ പോസറ്റിവ് ആയി നിൽക്കുന്നവർ ഒരുപാട് പേര് ഉണ്ട്. രണ്ടും മൂന്നും ടെസ്റ്റുകളിലും കൊറോണ പോസ്റ്റിവായി നിൽക്കുന്നു.വ്യക്തമായ വിവരമാണിത് ബ്രദർ ഇൻ ലോ അടക്കം ബന്ധുക്കളുടെ വിവരം. തൊട്ടടുത്ത ബ്രിട്ടനിലും അമേരിക്കയിലും മനുഷ്യർ ആദ്യകാലത്ത് ഉണ്ടായിരുന്ന ഭയം മാറി .

അഡ്വ.സിബി സെബാസ്റ്റ്യന്‍

മരണം മുന്നിൽ ഉണ്ട് .ഓടി രക്ഷപെടാൻ പറ്റില്ല വരുന്നത് വരട്ടെ എന്ന നിസംഗതയിലേക്ക് എത്തി.കൊറോണക്ക് മുന്നിൽ നിസഹായകർ ആണെന്ന തിരിച്ചറിവ് ഭൂരിഭാഗം പേരിലും എത്തിക്കഴിഞ്ഞു.മിക്ക പ്രവാസികളും വിൽപത്രം എഴുതിയും ഇൻഷുറൻസ് പുതുക്കിയും അടുത്ത തലമുറക്ക് വേണ്ടി കരുതൽ എടുത്തിരിക്കുന്നു.

അയർലൻഡ് അതിലും ദയനീയമാണ് .ഇവിടെ രോഗം ഭേദമായോ എന്നറിയാൻ രണ്ടാമത് ടെസ്റ്റില്ല .ഇൻകുബേഷൻ പീരിയഡായ 14 ദിവസം കഴിയുമ്പോൾ രോഗം ഭേദമായി എന്നാണു വെപ്പ് .അതാണ് ഭേദമായവരുടെ ലിസ്റ്റ് .ഇങ്ങനെ 14 ദിവസം കഴിയുമ്പോൾ അവശ്യ സർവീസിൽ ഉള്ളവർ ജോലിക്ക് പോയിക്കൊള്ളണം.ഇവിടെ എല്ലാവർക്കും വന്നുപോയിക്കൊള്ളട്ടെ എന്ന മനോഭാവമോ മരിക്കുന്നവർ മരിക്കട്ടെ എന്നതാണോ എന്നും പലരും ഭയക്കുന്നു .

എന്നാൽ ഇറ്റലി മറിച്ചാണ്.അവിടെ മൂന്നു ടെസ്റ്റ് നെഗറ്റിവ് ആയാൽ മാത്രമേ ജോലിക്ക് പോകാൻ കഴിയൂ.നാട്ടിൽ നടക്കുന്ന കേരള മോഡൽ കണ്ട് നെഞ്ചുപൊട്ടി ഇരിക്കുന്നവർ ഉണ്ട് .ഒന്നവിടെ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തീവ്രമായി മോഹിക്കുന്നവർ.ബന്ധുക്കളെ ഒന്ന് കാണാൻ കഴിയുമോ എന്ന് ആധിയുള്ളവർ .പ്രായമായ മാതാപിക്താക്കളെ ഓർത്ത് ആകുലപ്പെടുന്നവർ.

കേരളത്തിൽ മരണം വിതക്കുന്ന ഡാറ്റാ -ചെക്ക്പോസ്റ്റുകാർ അതുമായി മുന്നേറട്ടെ.ഇത്തരം ചാവേർ സമരങ്ങൾ ഐ എസ് ഇസ്‌ലാമിസ്റ്റ് തീവ്രവാദികളേക്കാൾ ക്രൂരർ ആണ് .അവരെ ഒഴിവാക്കുക .നമുക്ക് അതിജീവനത്തിനായി മുന്നോട്ടുപോകാം.

Top