ലോബികൾ സജീവമാണ്;സഖാക്കളെ മാനിപ്പുലേറ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി.പിണറായിയുടെ ജനകീയത തന്നെയാണ് വിഷയം.പഴയ വി എസ് ലോബികളും അസ്വസ്ഥരാണ്.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.

അഡ്വ.സിബി സെബാസ്റ്റ്യന്‍

കേരളത്തിലെ ഏകദേശം അഞ്ചര ലക്ഷം വരുന്ന സർക്കാർ ജീവനക്കാരെ വെറുപ്പിച്ചാൽ അവർ തിരഞ്ഞെടുപ്പ് ജനാധിപത്യം അട്ടിമറിക്കും എന്ന മൗഢ്യമായ ചിന്തയാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ളത് അത് മൗഢ്യം എന്നതുമാത്രമല്ല തെറ്റായ ചിന്തയിലെ ഭയവും ആണ് .ആ ഭയത്തിലാണ് ചെന്നിത്തല മനുഷ്യത്വ വിരുദ്ധ മുഖം സ്വീകരിക്കേണ്ടി വന്നത് .അധികാരം ഇവരിലൂടെ നേടാനാകും എന്ന തെറ്റായ ചിന്ത.ആ ചിന്തയിലേക്ക് കേരളത്തിലെ ബുദ്ധിജീവികളേയും സഖാക്കളേയും മാനിപ്പുലേറ്റ് ചെയ്യാനുള്ള അപകടകരമായ നീക്കം നടക്കുന്നുണ്ട്.സർക്കാർ ജീവനക്കാരുടെ ലോബിയും സൈബർ കോൺഗ്രസുകാരും തന്നയാണ് ഇതിനു പിന്നിൽ എന്നുള്ളതും ചിന്തിക്കേണ്ടിയിരിക്കുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസ് മുന്നണിയിലെ ലോബികളും ഈ ചിന്തകൾ സഖാക്കളിലും അടിച്ചെൽപ്പിക്കാനും തുടങ്ങിയിട്ടുണ്ട് .കോൺഗ്രസ് നേതാക്കൾക്കുണ്ടായ തിരിച്ചറിവാണ് ഇതിന്റെ കാതൽ .പിണറായിക്ക് ഉണ്ടായിരിക്കുന്ന മാസ് പിന്തുണ അലോസരപ്പെടുത്തുന്നവർ ”ഇനി മുതൽ പുറത്തെടുക്കുക പിണറായി സർക്കാരിനുള്ള ജനകീയത തകർക്കുക എന്ന ബുദ്ധിപൂർവമായ നീക്കം ആണ് .ഉപദേശം ഏൽക്കുന്നതാണ്. ജനവിരുദ്ധത സൃഷ്ടിക്കുക എന്ന തന്ത്രം ആണിവർ ഇനിമുതൽ പയറ്റുക . അത് സർക്കാർ ജീവനക്കാരോടുള്ള സമീപനത്തിൽ ചെന്നിത്തല എടുത്ത തീരുമാനം കേരളത്തിലെ 90 ശതമാനം ജനങ്ങളും എതിർക്കുന്നു എന്ന തിരിച്ചറിവിൽ രൂപപ്പെട്ടതാണ് ..

മൂന്നരക്കോടി അടുത്ത ജനത്തിൽ ഈ അഞ്ചര ലക്ഷം വരുന്ന ജീവനക്കാർക്ക് വേണ്ടിയാണ് ”റവന്യു വരുമാനത്തിന്റെ 70% ത്തോളം പോകുന്നത് .ശമ്പളത്തിനും പെൻഷനവുമാണിത് . ബാക്കി 30 % കൊണ്ടാണ് സംസ്ഥാനത്തിന്റെ മറ്റു കാര്യങ്ങൾ നടത്തുന്നത്.ഇത് ഭൂരിപക്ഷം വരുന്ന കേരളത്തിലെ പൊതുസമൂഹത്തിനു മനസിലായി ഇവരോടുള്ള അതൃപ്തി കൂടി വരുന്നു എന്ന തിരിച്ചറിവും ഇവർ മനസിലാക്കി തുടങ്ങിയിട്ടുണ്ട്.

ഇവരെ പിണറായി സർക്കാരും ഭയന്ന് തുടങ്ങി എങ്കിൽ കേരളത്തിലെ തൊഴിലാളി പാർട്ടിക്കും തെറ്റും. ചുമട്ടുതൊഴിലാളികൾ മുതൽ ,ദിവസ കൂലിക്കാർ വരയുള്ള സാധാരണക്കാരും മിഡിൽ ക്ലാസ് കർഷകരും അതിൽ താഴയുള്ള തൊഴിലാളികളും ആണ് കേരളത്തിൽ ഭൂരിഭാഗവും. ആ സമൂഹം ഇതൊക്കെ നന്നായി വീക്ഷിക്കുന്നുണ്ട് .ആരോഗ്യവകുപ്പിലെയും പോലീസിലേയും ജോലിക്കാർ കഷ്ടത അനുഭവിച്ച് ജോലി ചെയ്യുന്നവർ ആണ് .അവരെ കൂടുതൽ മാന്യമായി ശമ്പളം കൊടുത്ത് സംരക്ഷിക്കണം .മറ്റുള്ളവരുടേതു ആന്ത്രയിൽ കിരൺ മന്ത്രിസഭ ചെയ്തപോലെ തന്നെ ചെയ്യണം.കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം ഏറ്റവും കുറഞ്ഞത് 30 ശതമാനം എങ്കിലും വെട്ടിക്കുറക്കണം.

കേരളത്തിലെ മുസ്ലിം സഹോദരങ്ങൾ അടക്കം പിണറായിക്ക് പിന്നിൽ അണിനിരക്കുമ്പോൾ അലോസരപ്പെടുന്നത് വെറും കോൺഗ്രസുകാർ മാത്രമല്ല .പിണറായിയുടെ ഗ്രാഫ് ഉയരുന്നതിലും പിണറായിയെ തകർക്കുന്നതിലും രാവും പകലും പണി എടുക്കുന്നത് കോൺഗ്രസുകാർ അല്ല എന്ന തിരിച്ചറിവ് സഖാക്കൾക്ക് ഇല്ലാതെ പോകുന്നുവോ എന്നും ഭയക്കണം .ഷാജഹാനെ പോലുള്ള പഴയ വി എസ് പിന്തുണക്കാരും -അന്നത്തെ പിണറായി വിരുദ്ധരും ആണ് ഇപ്പോൾ കോൺഗ്രസിന്റെ ഉപദേശികൾ അവരിലൂടെ ആണ് ഡാറ്റ വിവാദങ്ങൾ പൊങ്ങി വന്നതും .തിരിച്ചറിവുകൾ ഉണ്ടാകണം .

Top