ഉറ്റവരെ അടക്കാൻ ആളില്ല,ബോഡികൾ ദഹിപ്പിക്കാൻ വൈദ്യുത സ്മശാനം തികയാതെ വരുന്നു.യൂറോപ്പിനെ ആര് രക്ഷിക്കും?മരണവും ഭീതിയും വിതയ്ക്കുന്ന മഹാമാരിക്കിടയിലും രാഷ്ട്രീയം കളിക്കുന്ന ഇന്ത്യക്കാർ.

അഡ്വ.സിബി സെബാസ്റ്റ്യന്‍.

ഡബ്ലിൻ :പറയുന്നതിലും എഴുതുന്നതിലും ഭീകരമാണ ഇറ്റലിൽ ബാധിച്ചിരിക്കുന്ന ദുരന്തം .നാളെ ബ്രിട്ടനേയും യൂറോപ്യൻ രാജ്യങ്ങളെയും ഞാനടക്കമുള്ള അയർണ്ടിനെയും ബാധിക്കാൻ പോകുന്നതും ഇതുപോലെ തന്നെയാകും .ആദ്യത്തെ അലസത മാറ്റി ഇറ്റലി മൂന്നാം ലോകമഹായുദ്ധം പോലെ പ്രഖ്യാപിച്ചുകഴിഞ്ഞു മിലാനിലെയും ജെനോവയിലെയും റോമിലെയും വെനീസിലേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചപ്പോൾ സംസാരം പൂർത്തിയാകാനാകാതെ നിർത്തുകയായിരുന്നു .അടുത്ത മാസം ഇതേ സമയം ആകുമ്പോഴേക്കും ബ്രിട്ടന്റെ അവസ്ഥ -ദുരന്തമുഖം ഞാൻ കണ്ണിൽ കാണുന്നു .

ഭയന്നിട്ടു കാര്യമില്ല .കൊറോണ ബാധിച്ച രോഗികാലുള്ള ഹോസ്പിറ്റലിലിൽ ആണ് ഭാര്യ അടക്കമുള്ളവർ ജോലി ചെയ്യുന്നത് മനുഷ്യൻ ശ്വാസത്തിനായി -ഓക്സിജനായി ദയനീയതയോടെ നോക്കുന്ന ഭീകര രംഗം മനസ്സിൽ പോലും ചിന്തിക്കാനാകുമോ ? ജീവനായി പിടയുന്നവരെ നിർവികാരതയോടെ നോക്കി പിന്തിരിഞ്ഞുപോകുന്ന നേഴ്‌സുമാരെ -ഹെൽത്ത് കെയർ ജോലിക്കാരെ ഓർക്കാനാകുമോ ? ഓരോ രോഗിയെയും ചികിസിച്ച് രോഗം പിടിപെട്ട് മരിച്ചുവീഴുന്ന ഡോക്ടർമാർ ,നേഴ്‌സുമാർ ,ആശുപത്രി ജീവനക്കാർ .

ഇറ്റലിയിൽ ഇന്ന് ഒദ്യോഗിക റിപ്പോർട്ട പ്രകാരം 651 പേരാണ് മരിച്ചുവീണത് .പുറത്ത് വരാത്തെ എത്രയോ അധികം നമ്പറുകൾ ഉണ്ട് എന്ന് അവിടെ ഉള്ളവർക്ക് അറിയാം .ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം 5476 ആയി. പ്രായമായവരും ചെറുപ്പക്കാരും ഉണ്ട് എന്നുള്ളതും ഞെട്ടിക്കുന്നതാണ് .മരിച്ച ഉറ്റവരെ കാണാൻ കഴിയുന്നില്ല ,അടക്കാൻ സിമിത്തേരികൾ ഇല്ല ,ദഹിപ്പിക്കാൻ വൈദ്യുത ശ്മശാനങ്ങളിൽ തികയാതെയാകുന്നു .സ്വന്തം അമ്മയെ അടക്കാൻ മകൻ മാസ്ക് ധരിച്ചുനില്ക്കുന്ന ചിത്രം ഒരുപാട് കഥകൾ പറയും .അമ്മയുടെ ശവപ്പെട്ടിക്ക് അടുത്ത് മകൻ നിൽക്കുന്നത് കാണാം , 2020 മാർച്ച് 20 ന് ഇറ്റലിയിൽ ലോംബാർഡിയിലെ ബെർഗാമോയ്ക്ക് സമീപം സീരിയേറ്റിലെ അടച്ച സെമിത്തേരിയിൽ ഒരു ശവസംസ്കാര ശുശ്രൂഷ നടത്തുന്നത് കാണാം . കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള ലോക്ക്ഡൗൺ ആയതിനാൽ സംസ്കാരത്തിന് ആരുമില്ല ..

ഇറ്റലിയിൽ നൂറുകണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത് .അടക്കാൻ -ദഹിപ്പിക്കാൻ സ്ഥലമില്ല .മരിച്ചാൽ ബോഡികൾ മിലിട്ടറി എടുത്തുകൊണ്ടുപോയി പെട്ടികളിൽ അടുക്കിവെക്കുന്നു .ഒരു ഇലക്സ്ട്രിക് ശ്മശാനത്ത് ഒരു മൃതദേഹം ദഹിപ്പിക്കാൻ നാല് മണിക്കൂർ വേണം .ഊഴമനുസരിച്ച് ഓരോ മൃതദേഹവും കത്തിക്കുന്നു ക്രിസ്ത്യാനികൾക്ക് അടക്കുക എന്ന ആചാരമൊക്കെ മാറി .നൂറുകണക്കിന് വൃദ്ധമന്ദിരങ്ങളിലെ ആളുകൾ മരിച്ചു വീഴുകയാണ് .ഇന്ന് തന്നെ മിലാനിൽ ഡോക്ടർമാരും നേഴ്സുമാരും അടക്കം ഡസൻ കണക്കിന് ആളുകളിലാണ് മരിച്ചു വീഴുന്നത് .ചിന്തിക്കുന്നതില് വലുതാണ് ദുരന്തമുഖം .

കൊറോണ വൈറസ് പടർന്നുപിടിച്ച നഗരമായ ബെർഗാമോയിൽ നിന്ന് ഇറ്റാലിയൻ സൈന്യം ശവപ്പെട്ടികൾ ലോംബാർഡി പ്രദേശത്തിന് പുറത്തുള്ള ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് കരളലിയിക്കുന്ന ചിത്രങ്ങൾ ആയിരുന്നു . സൈനിക വാഹനങ്ങളുടെ ആദ്യ സംഘം ബുധനാഴ്ച രാത്രി 60 ശവപ്പെട്ടികൾ ബെർഗാമോ സെമിത്തേരിയിൽ നിന്ന് മറ്റ് പ്രദേശങ്ങളിലെ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോയി. വടക്കൻ ഇറ്റലിലെ നഗരത്തിലെ സെമിത്തേരികളിൽ അടക്കാൻ കഴിയാത്ത ശവപ്പെട്ടികൾ കെട്ടിക്കിടക്കുകയാണ് .

ഇറ്റാലിയൻസിന്റെ -മലയാളിയുടെ -ചൈനക്കാരുടെ അഹങ്കാരവും ഉദാസീനതയും ആണ് ഇത്രയും രൂക്ഷമായ വിധത്തിൽ മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയത് .ആരും സർക്കാറിന്റെ നിർദേശങ്ങൾ പാലിച്ചില്ല .പബുകളിലും ബീച്ചുകളിലും ആടിപ്പാടി നടന്നു .ഇപ്പോൾ ഹോസ്പിറ്റലുകൾ സൈന്യം ഏറ്റെടുത്തുതുടങ്ങി .മറ്റു പ്രദേശങ്ങൾ ഇറ്റലിയുടെ പോലിസായുടെ നിയന്ത്രണത്തിൽ ആണ് പുറത്തിറങ്ങുന്നവർക്ക് പിഴയും ക്രിമിനൽ കേസും ചാർജ് ചെയ്തു തുടങ്ങി .യുദ്ധത്തിലെ അടിയന്തരാവസ്ഥപോലെ -നിയമം ലംഘിച്ചാൽ രാജ്യദ്രോഹ കുറ്റത്തിനാണ് കേസ് എടുക്കാൻ പോകുന്നത് .ലോകമഹായുദ്ധം പോലെ ഭീകരമാണ് എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞുകഴിഞ്ഞു .എങ്കിലും പൊട്ടിപ്പുറപ്പെട്ട മഹാമാരി പിടിച്ചുനിർത്താൻ ആവുന്നില്ല .

ഇതിലും വലിയ ഭീകരതയാണ് ബ്രിട്ടനിലും അയർലണ്ടിലും നടക്കാൻ പോകുന്നത് .ജനം കാര്യത്തിന്റെ ഭീകരത അറിഞ്ഞുവരുമ്പോഴേക്കും മഹാമാരി പിടിമുറുക്കിക്കഴിയും .മലയാളികൾ അടക്കം ആയിരക്കണിക്കിന് ഹെൽത്ത് കെയർ വർക്കേഴ്സ് ആണ് ബ്രിട്ടനിലും അയർലന്റിലും ഇറ്റലിയിലും ജർമനിയിലും അടക്കം യൂറോപ്പിൽ ജോലി ചെയ്യുന്നത് . ഇന്ത്യയെ കേരളത്തെ സമ്പന്നമാക്കിയ പ്രവാസികൾ ജന്മനാട്ടിലേക്ക് പോകണം എന്ന അതിയായി ആഗ്രഹിച്ചാലും പ്രവാസിക്ക് പേ പിടിച്ച നായയുടെ കാരുണ്യം പോലും സ്വന്തം നാട്ടിൽ ഇല്ലാ എന്ന തിരിച്ചറിവിൽ പൊട്ടിക്കരയുന്ന പ്രവാസികൾ ഉണ്ട് .പ്രത്യേകിച്ച് ഇറ്റലിയിലെ പ്രവാസികൾ -ഇവിടെ കിടന്നു മരിച്ചാലും നാട്ടിലെ അത്ര മാനസികൾ പീഡനം കിട്ടില്ലല്ലോ എന്ന് പറഞ്ഞു നെഞ്ചുപൊട്ടിയ ഒരു സഹോദരി പറയുകയാണ് .

കൊറോണ വൈറസ് പകരുന്നത് തടയാൻ ബ്രിട്ടൻ കർഫ്യൂകളും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നു. പബ്ബുകളും ക്ലബ്ബുകളും ജിമ്മുകളും ഇതിനകം അടച്ചിട്ടുണ്ട്, പക്ഷേ രണ്ട് മീറ്റർ അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ചുകൊണ്ട് ആളുകൾ പാർക്കുകളിലും ഭക്ഷണ വിപണികളിലും ഒത്തുകൂടുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട് .

ഇതുവരെ 281 ബ്രിട്ടീഷുകാർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു, സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം ഉയർന്ന് ഞായറാഴ്ചയായപ്പോൾ 5,683ആയി.. “രണ്ട് മീറ്റർ അകലെ നിൽക്കുക. ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അത് ചെയ്യുക” “അല്ലാത്തപക്ഷം കൂടുതൽ നടപടികലുമായി മുന്നോട്ട് പോകുമെന്നെ ബ്രൈറ്റേഷ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞുകഴിഞ്ഞു .എങ്കിലും ജനം ഇപ്പോഴും നിസാരമായി കാണുകയാണ് .ഒരുമാസം കഴിയുമ്പോൾ ബ്രിട്ടൻ വലിയ ദുരന്തത്തിൽ ആയിരിക്കും .

ഇനി എന്ത് ?

മരണവും ഭീതിയും വിതയ്ക്കുന്ന മഹാമാരിക്കിടയിലും രാഷ്ട്രീയം കളിക്കുന്നവർ ആണ് ഇന്ത്യയിൽ !!അതാണ് ഭയാനകവും .ഇന്ത്യയിൽ ഈ മഹാമാരി ഇറ്റലിയെപോലെ ഹിറ്റ് ചെയ്‌താൽ എത്രകോടി ജനങ്ങൾ മരിച്ചുവീഴും ?ചിന്തയ്ക്കാനാകുമോ .ഇപ്പോഴും നേരം വെളുക്കാത്തവരാണ് ഇന്ത്യയിലെയും കേരളത്തിലെയും പ്രതിപക്ഷ -ഭരണപക്ഷ പാർട്ടിക്കാർ !!യൂറോപ്പിനെ സംസ്കാരത്തെ അനുസരിച്ചുനോക്കിയാൽ ഇന്ത്യയിൽ പ്രതേകിച്ച് കേരളത്തിൽ വൈറസിനെ ഈസിയായി പിടിച്ചുകെട്ടാൻ കഴിയും .അന്നത്തെ ആഹാരം വാങ്ങി കഴിക്കുകയും പബ് ജീവിതവും പറ്റിയും പെട്ടികളും നടപ്പും ബീച്ചും ഒഴിച്ചുകൂടാൻ പറ്റാത്തെ സായിപ്പുമാരേക്കാൾ -ഇന്ത്യയിൽ കേരളത്തിൽ ഒരുമാസം വീട്ടിൽ കയറി ഇറിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല .അതിനാൽ നിയമം കര്ശനമാക്കണം മൂന്നുനാലു മാസത്തെ ഭകഷണം സർക്കാർ കരുതിവെക്കുക .ഒരുമാസത്തേക്ക് കേരളം മുഴുവനായി ലോക്ക് ചെയ്യുക .അവശ്യ സാധനങ്ങൾക്ക് മാത്രം സൗകര്യം ഒരുക്കണം .മനുഷ്യനെ വിറ്റുകാശാക്കുന്ന മതകച്ചവടക്കാർക്കും രാഷ്ട്രീയക്കാർക്കും അവരുടെ കച്ചവടം വിപുലീകരിക്കാനുള്ള അണിയറ വർക്കുകകൾ ഇപ്പോഴും നടത്തുന്നുണ്ട് .ദൈവം ഇതെല്ലാം കണ്ട് ഊറിച്ചിരിക്കുന്നുമുണ്ട് .മതവും മത കച്ചവടക്കാരും മാറിനിന്ന് ഇപ്പോൾ സയൻസിന്റെ വിജയത്തിനായി പ്രാർത്ഥിക്കുമായിരിക്കും.

Top