ക്രിസ്ത്യാനികളും മുസ്ലിം ജനവിഭാഗവും കോൺഗ്രസിനെ കൈവിടുന്നു !..കോൺഗ്രസിന്റെ സ്‌പേസിൽ ബിജെപിക്ക് വളരാൻ കഴിയും -സിബി സെബാസ്റ്റ്യന്‍ എഴുതുന്നു

അഡ്വ .സിബി സെബാസ്റ്റ്യന്‍

രാഷ്ട്രീയമായ സുവർണ്ണാവസരം ബിജെപി തച്ചുടക്കുകയാണ് …കേരളത്തിലെ കോൺഗ്രസ് തളരുന്നത് അവർ മനസിലാക്കുന്നില്ല .കോൺഗ്രസ് നയിക്കുന്ന ഓൾട്ടർനേറ്റിവ് യുഡിഎഫ് സംവിധാനത്തിലെ സ്‌പേസ് കേരളത്തിൽ രൂപപ്പെടുന്നുണ്ട് .അത് സ്വന്തം പട്ടികയിൽ എത്തിക്കാൻ ബിജെപി ശ്രമിക്കുന്നില്ല .നേതൃത്വ രാഷ്ട്രീയ നീക്കങ്ങളിൽ സുരേന്ദ്രൻ സമ്പൂർണ്ണ പരാജയം ആണ്

രാഷ്ട്രീയപരമായി എങ്ങനെ നോക്കിയാലും കേരളത്തിലെ ബിജെപി വിഡ്ഢിക്കൂട്ടങ്ങൾ ആയിമാറുകയാണ്.കോൺഗ്രസ് തകർച്ചയിലുള്ള സ്‌പേസ് കണ്ടെത്താൻ അവർ ശ്രമിക്കുന്നില്ല .ത്രിപുരയും മറ്റു സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി കേരളത്തിൽ ബിജെപിക്ക് ഭരണത്തിൽ എത്താൻ കഴിയും എന്ന്
ചൂണ്ടിക്കാട്ടുന്നത് വെറും മോഹമായി മാറും . ബിജെപി പിടിച്ചെടുത്ത സി.പി.എം സംസ്ഥാനങ്ങളിൽ എല്ലാം കോൺഗ്രസിനെ ആദ്യം ഇല്ലാതാക്കിയിരുന്നു .അതിനുശേഷം ആ സ്‌പേസിൽ പ്രവർത്തിച്ചാണ് ത്രിപുര അടക്കം അധികാരം പിടിച്ചത് !..രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വളരുന്നുണ്ട് എങ്കിലും കേരളത്തിൽ പടവലങ്ങ പോലെയാണ് വളരുന്നത് .കാരണം കേരളം ഹിന്ദു തീവ്രാവാദം വളർത്തില്ല എന്നുതന്നെ .രാഷ്ട്രീയ നീക്കമാണിവിടെ വേണ്ടത് .

എന്നാൽ അടുത്ത പത്ത് വർഷം കേരളത്തിൽ ബിജെപിക്ക് വളർച്ചക്ക് സാധ്യതയുണ്ട് .പക്ഷേ സുരേന്ദ്രനെ പോലുള്ള രാഷ്ട്രീയ ചടുല നീക്കം അറിയാത്ത നേതാക്കളെ ബിജെപി മാറ്റി നിർത്തണം .കേരളത്തിൽ ഇടതു ഭരണം തുടരുമ്പോൾ കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത കോൺഗ്രസ് നേതാക്കളും അണികളും കോൺഗ്രസിനെ ഉപേക്ഷിക്കും .

നിലവിൽ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന തീവ്രമായ ജാതി ഭയത്തിൽ മുസ്ലിം സമുദായം ഇടതുമുന്നണിക്ക് ഒപ്പം അണിനിരക്കും .ക്രിസ്ത്യാനികൾ ഹാഗിയ സോഫിയ ,ലവ് ജിഹാദ് അടക്കം വിഷയങ്ങളിൽ നിലനിൽപ്പിനായി ദേശീയ കാഴ്ച്ചപ്പാടിനും ഒപ്പം അടുക്കാൻ ശ്രമിക്കയാണ് .മാണി കോൺഗ്രസ് കൂടി ഇടതുമുന്നണിക്ക് ഒപ്പം എത്തുന്നതോടെ കേരളത്തിലെ ഇടതുമുന്നണി അതിശക്തമാകും. ഏകദേശം 45 ശതമാനത്തിനടുത്ത് എത്തി നിൽക്കുന്ന മുസ്ലിം ക്രിസ്ത്യൻ സമുദായത്തിലെ ഭൂരിപക്ഷവും കൂടി ഇടതുമുന്നണിയോട് അടുത്താൽ കോൺഗ്രസ് സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പു കുത്തും .ആ സ്‌പേസ് പിടിച്ചെടുക്കാൻ -അണിയറയിൽ ആർ എസ്എസ് നടത്തുന്ന നിശബ്ദ പ്രവർത്തനം ഏകദേശം വർക്ക് ഔട്ട് ആയാൽ കേരളത്തിൽ അടുത്ത പത്തുവർഷം കൊണ്ട് കോൺഗ്രസ് ഇല്ലാത്ത സ്‌പേസിൽ വളർന്നുവരാൻ ബിജെപിക്ക് കഴിയും.

ഇപ്പോൾ നടക്കുന്ന വെറും പ്രഹസനമായി അന്വോഷങ്ങൾ -തെളിവുകൾ ഇല്ലാത്ത നാടകങ്ങൾ ഒന്നും ഇടതു ഭരണത്തിനെ താഴ ഇറക്കാൻ ഒരു ചലനവും സൃഷ്ടിക്കില്ല എന്നത് സത്യം മാത്രമാണ് .കാരണം കേരളത്തിൽ ഒരുതരത്തിലും ഭരണവിരുദ്ധത നിലനിൽക്കുന്നില്ല .മറിച്ച് ഈ ഭരണം തുടരണം എന്നതാണ് സാധാ ജനത്തിൻറെ ചിന്തയും .അതിനാൽ ബിജെപി ഫോക്കസ് ചെയ്യേണ്ടത് കേരളത്തിൽ കുറച്ച് സീറ്റുകൾ പിടിച്ചെടുക്കാൻ പ്രവർത്തനം നടത്തുകയും കോൺഗ്രസിനെ ഇല്ലാതാക്കുകയും ആണ് .കോൺഗ്രസ് കേരളത്തിൽ തകര്ന്നതോടെ ആ സ്‌പേസിൽ കൂടി ബിജെപിക്ക് വളരാൻ കഴിയും !..

Top