സിബി സെബാസ്റ്റ്യന്‍
പ്ലീസ് നിങ്ങൾ മനുഷ്യർക്ക് ഒപ്പം നിൽക്കരുത് !..പിടിച്ചുപുറത്താക്കും!..കോവിഡ് പ്രതിരോധത്തിൽ സർക്കാരിനെ പ്രശംസിച്ച ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ..
”കോവിഡ് പ്രതിരോധം അപകടപ്പെടുത്തുംവിധം വാളയാറിൽ രാഷ്ട്രീയ നാടകം കളിച്ച നേതാക്കളെ വിമർശിച്ച മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അലവിക്കുട്ടിയെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. സർക്കാരിനെ പ്രശംസിച്ച് സംസാരിച്ചതിനാണ് നടപടി”.
കോൺഗ്രസ് കുറെ വിഭ്രാന്ത മനസുകളുടെ കൂടാരം മാത്രമായി .അവിടെ നന്മ ഇല്ല .മനുഷ്യവിരുദ്ധരാണ്.ഗാന്ധിസം ഒക്കെ ഇവർക്ക് പ്രസംഗത്തിൽ മാത്രം .വാളയാറിലും കേരളത്തിലും മരണവൈറസ് വ്യാപിച്ചാലും ആളുകൾ മരിച്ചു വീണാലും പിണറായി സർക്കാരിനെ വിമർശിക്കുക എന്നത് മാത്രമാണ് അജണ്ട .
മരണം വിതച്ചായാലും അധികാരം പിടിക്കണം എന്ന മുദ്രാവാക്യവും പ്രവർത്തിയും ഉള്ളവർക്ക് മനുഷ്യനെ തിരിച്ചറിയാൻ ആവില്ല .അവർ എപ്പോഴും മനുഷ്യ വിരുദ്ധർ ആയിരിക്കും .കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ കയറിയ അന്നുമുതൽ എത്ര മനുഷ്യവിരുദ്ധ പ്രവർത്തികൾ ആയിരുന്നു ചെയ്തിരുന്നത്.തുടക്കം തന്നെ മുല്ലപ്പെരിയാർ കേസ് ,അഡ്വക്കേറ്റ് ജനറൽ നിയമനം,സരിതയടക്കം ചാണ്ടിയുടെ ഓഫിസിലെ സ്റ്റാഫുകളുടെ അഴിഞ്ഞാട്ടം.സലിം രാജ് ഭൂമി വിവാദം , വി എസ് പറയുന്നപോലെ ഗൺ ‘മോൻ ‘…സരിതയുടെ സോളാറിലെ വെളിപ്പെടുത്തൽ ‘ഛേ അറപ്പുതോന്നുന്നു പറയാൻ തന്നെ…
സി.പി.എമ്മിന്റെ -ബിജെപിയുടെ ആക്രമ കൊലപാതക രാഷ്ട്രീയത്തെ ഹൈലൈറ്റ് ചെയ്തു വിതുമ്പുന്ന കോൺഗ്രസുകാർ ‘എത്ര കോൺഗ്രസ് കുടുംബങ്ങൾക്ക് നീതി വാങ്ങി കൊടുത്തിട്ടുണ്ട് .കാണിക്കാൻ വേണ്ടി മാത്രമുള്ള ഗിമ്മിക്കുകൾ ആണെന്ന് കോൺഗ്രസുകാർക്ക് തന്നെ അറിയാം.
എന്തിന് ഒരു കോൺഗ്രസുകാരൻറെ കൊലപാതകത്തിൽ സാക്ഷി പറഞ്ഞ കോൺഗ്രസുകാരനെ വരെ സംരക്ഷിക്കാൻ ഗർജിക്കുന്ന സിങ്കങ്ങൾക്ക് കഴിഞ്ഞിട്ടില്ല .ഒടുവിൽ കണ്ണൂരിലെ പെരിങ്ങാലയിൽ ഷാജിയെന്ന ആ പാവം കോൺഗ്രസുകാരൻ ഈ അടുത്ത കാലത്ത് ആത്‍മഹത്യ ചെയ്തു.ഇതുപോലെ കോൺഗ്രസ് ചെയ്ത എത്രയെത്ര ക്രൂരതകൾ ഉണ്ട് .
സി.പി.എമ്മിന്റെ ആക്രമ -കൊലപാതക രാഷ്ട്രീയത്തെ വളമാക്കിയോ പ്രസംഗിച്ചോ ഭരണ വിരുദ്ധത പറഞ്ഞോ ഇനി അധികാരത്തിൽ കയറാൻ കഴിയില്ല’ എന്ന് കോൺഗ്രസിനറിയാം .അതാണ് എങ്ങനെയും കൊറോണ പോരാട്ടത്തെ അട്ടിമറിച്ച് അതിലൂടെ അധികാരത്തിൽ കയറാം എന്ന നികൃഷ്ട രാഷ്ട്രീയം പയറ്റുന്നത് .അതും ദയനീയമായി പരാജയപ്പെട്ടു.പൊതുജനം കാണും കാതും കൂർപ്പിച്ചിരിക്കുന്നവരാണ്. അവർ കാണുന്നുണ്ട് കേരളത്തിന്റെ ഭരണാധികാരി പിണറായിയും ശൈലജ ടീച്ചറും ചെയ്യുന്ന നന്മകൾ !

അഡ്വ.സിബി സെബാസ്റ്റ്യന്‍
പിന്നെ ചെന്നിത്തല അവിടെ ഇരിക്കുന്നത് തന്നെ പിണറായി വിജയൻ സർക്കാരിന്റെ ‘തിളക്കം ഓരോ ദിവസവും കൂടും.അത്രക്ക് ദുരന്തമാണ് .മിറ്റിഗേഷൻ മുതൽ -ഡാറ്റാ വിവാദം ,സാലറി പാര പിന്നെ ഉസ്മാൻ ഗിമ്മിക്ക് ,റേഷൻ കാർഡ് ഡാറ്റാ ഇങ്ങനെ കുറെ ഉണ്ടയില്ലാ വെട്ടി പൊട്ടിച്ച് സ്വയം അവഹേളിതനും മണ്ടനും എന്ന് വരച്ചു കാട്ടുന്നു .കേരളത്തിലെ ജനത കോൺഗ്രസുകാർ അടക്കം ഇദ്ദേഹം എന്തൊരു ദുരന്തം എന്നാണു ചോദിക്കുന്നത്.ഇനി എങ്കിലും കോൺഗ്രസ് നേതൃത്വം ചിന്തിക്കണം .എത്രയും പെട്ടന്ന് മേജർ ശസ്ത്രക്രിയ തന്നെ നടത്തണം .










