കാസറഗോട്ടെ ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴ്​ത്താന്‍ യു.ഡി.എഫ് ,പിടിച്ചെടുക്കാന്‍ ബിജെപി.കേരളം തൂത്തുവാരാന്‍ ശ്രമിക്കുന്ന ഇടതിന് അടിതെറ്റുമോ ?

അഡ്വ.സിബി സെബാസ്റ്റ്യന്‍

ജനവിധി 2016 -ഇടത്തോട്ടൊ വലത്തോട്ടോ ?ബാലറ്റ് ബോക്‌സ്-2

കാസറഗോഡ് :ഇടതു കാറ്റില്‍ മയങ്ങിയാണ്  കാസര്‍ഗോഡ് എന്നാണ് എപ്പോഴും ഒരു വെപ്പ് .എന്നാല്‍ ഇത്തവണ ചിത്രവും മാറും ചരിത്രവും മാറ്റുമെന്നാ യു.ഡി.എഫുകാര്‍ പറയുന്നത്.ഇടതിന്റെ കൈ​വശമുള്ള രണ്ട് സീറ്റുകള്‍ പിടിച്ചേറ്റുക്കാന്‍ കോണ്‍ഗ്രസിലെ പടക്കുതിരകളെ ഇറക്കാനാണ് യു.ഡി.എഫ് നീക്കം .ഈ സൂചനകള്‍ ശരിവെക്കുന്ന വിധത്തില്‍ സി.പി.എമ്മിന്റെ പേടിസ്വപ്നമായ കെ.സുധാകരന്‍ കണ്ണൂരില്‍ നിന്നും ഉദുമക്ക് വണ്ടി കയറാന്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന പിന്നമ്പുറ ചര്‍ച്ചകള്‍ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസര്‍കോടിന്റെ കാറ്റിനു ഒറു ചുവപ്പന്‍ മണമുണ്ട്. അഞ്ചു നിയോജക മണ്ഡലങ്ങള്‍ മാത്രമുള്ള കാസര്‍ഗോഡ് ലോക സഭാ തിരെഞ്ഞെടുപ്പില്‍ എന്നും സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കരുത്തുറ്റ കോട്ടയാണ്. മുസ്ലീം ലീഗും കോണ്‍ഗ്രസും ആഞ്ഞു പിടിച്ചു ഇടയ്‌ക്കൊക്കെ ഇളക്കമുണ്ടാക്കാറുണ്ടെങ്കിലും സിപിഎമ്മിന്റെയും ഇടതിന്റെയും അടിത്തറയിളക്കാന്‍ ഇവര്‍ക്കും ഇനിയും ആയിട്ടില്ല. എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു സീറ്റുറപ്പെന്ന വിശ്വാസത്തോടെയാണ് ബിജെപി അവസാന നിമിഷം വരെ മത്സര രംഗത്തിറങ്ങുന്നത്. സിപിഎം കോണ്‍ഗ്രസ് വോട്ടു കച്ചവടത്തിന്റെ പേരില്‍ ബിജെപി രണ്ടാം സ്ഥാനത്ത് ആകുന്നത് കാസര്‍കോട്ടെ സ്ഥിരം കാഴ്ചയാണ്. ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാന്‍ സി.പി.എം യു.ഡി.എഫ് വോട്ട് കച്ചവടം നടത്തുന്നു എന്നാ ബിജെപിക്കാരുടെ ആരോപണം .

* രണ്ടിടത്ത് രണ്ടാം സ്ഥാനവുമായി ബിജെപി

കഴിഞ്ഞ തവണ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ രണ്ടിടത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഈ രണ്ടിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളായിരുന്നു വിജയിച്ചത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 5828 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്ലീം ലീഗിലെ പി.അബ്ദുള്‍റസാഖാണ് വിജയിച്ചത്. ബിജെപിയിലെ കെ.സുരേന്ദ്രന്‍ ഇവിടെ മത്സരിച്ചപ്പോള്‍ 43,989 വോട്ടാണ് നേടിയത്.

ഇത്തവണയും യു.ഡി.എഫിലെ ലീഗിന്റെ സ്ഥാനാര്‍ഥി പി.ബി അബ്ദുല്‍ റസാഖ് ആണ് .മുസ്്ലിംയൂത്ത് ലീഗിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ചെങ്കള പഞ്ചായത്ത് മുസ്്‌ലിംലീഗ്, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, കാസര്‍കോട് ജില്ലാ മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ക്രൂസ് ഡയറക്ടര്‍, ജില്ലാ പ്ലാനിങ് കമ്മിറ്റിയംഗം, പി.ബി.എം സ്‌കൂള്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ചെങ്കളയിലെ ബീരാന്‍ മൊയ്തീന്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനായ ലീഗിലെ കരുത്തനായ ഈ സ്ഥാനാര്‍ഥിയില്‍ നിന്നും ഇത്തവണ സീറ്റ് ബിജെപി പിടിച്ചേെടുക്കുമോ എന്നതാണ് നോക്കിക്കാണേണ്ടിയിരിക്കുന്നത്.

 

കഴിഞ്ഞ തവണത്തെ 5828 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാനാകുമെന്നും ഇത്തവണ താമര വിരിയിക്കും എന്നുമാണ് ബിജെപി വാധം – കേന്ദ്രത്തില്‍ ഭരണവ്വും കര്‍ണാകയോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങളിലെ ഹിന്ദു വോട്ടിലെ ദ്രുവീകരണവും കൃത്യമായി പെട്ടിയിലാക്കിയാല്‍ ഇത്തവണ ബിജെ പി നേടുന്ന ഒരു സീറ്റാക്യി മാറാം ഈ നിയമസഭാ മണ്ഡലം .പക്ഷേ ഇത്തവണ മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ ആയിരിക്കില്ല ബിജെപിയുടെ സ്ഥാനാര്‍ഥി എന്നാണ് സൂചന .സുരേന്ദ്രന്‍ മത്സരിച്ചിരുന്ന മഞ്ചേശ്വരത്ത് അ്‌ദ്ദേഹത്തിന് പകരം ജില്ലാ പ്രസിഡന്റെ ശ്രീകാന്തിനെ മത്സരിപ്പിയ്ക്കാനാണ് പാര്‍ട്ടി ഉദ്ദേശിയ്ക്കുന്നത്.തിരുവനന്തപുരം സെന്‍ട്രലില്‍ കെ സുരേന്ദ്രനെ മത്സരിപ്പിയ്ക്കാനുള്ള സാധ്യതകളാണ് പാര്‍ട്ടി പരിഗണിയ്ക്കുന്നത് .എന്നാല്‍ സുരേന്ദ്രന് മഞ്ചേശ്വരം തന്നെ മല്‍സരിക്കണം എന്നാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത് .JANAVIDHI 2016 -dih news -ldf

* കേരളത്തിലെ ഏറ്റവും വടക്കുള്ള മണ്ഡലം ആണ് മഞ്ചേശ്വരം. കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് താലൂക്കില്‍പ്പെടുന്ന മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്പള, പുത്തിഗെ, എന്‍മകജെ എന്നീ ‍പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാമണ്ഡലം.രണ്ടു മുന്നണികളെയും മാറി മാറി ജയിപ്പിച്ചിട്ടുള്ള ഈമണ്ഡലത്തിലെ നിലവിലുള്ള എംഎല്‍എ, യു ഡി എഫിലെ മുസ്ലീം ലീഗ് അംഗം ആയ പിബി അബ്ദുല്‍ റസാഖ് ആണ്. ബിജെപിയിലെ കെ. സുരേന്ദ്രന്‍ ആണ് ഇവിടെ രണ്ടാം സ്ഥാനം നേടിയത്. മുന്‍ എംഎല്‍ എ കൂടിയായ സി. എച്ച്. കുഞ്ഞമ്പു (CPIM) ) ഇവടെ മൂന്നാം സ്ഥാനത്തു ആണ് എത്തിയത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികള്‍ക്കും ലഭിച്ച വോട്ടുവിവരം ആണ് താഴെ കൊടുത്തിരിക്കുന്നത്.കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും കേരളത്തില്‍ ബി ജെ പി യുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ കാസര്‍ഗോഡ്‌ ലോകസഭാ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു.

Electorate: 176801
Valid Votes Polled: 132973
Polling Percentage: 75.21
Name of the Candidate Party Votes Percentage
P. B. Abdul Razak ML 49817 37.46
K. Surendaran BJP 43989 33.08
C. H. Kunhambu CPIM 35067 26.37.

* കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബിജെപി 43,330 വോട്ട് നേടിയപ്പോള്‍ ഇവിടെ 97,38 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്ലീം ലീഗിലെ എന്‍.എ നെല്ലിക്കുന്നാണ് വിജയിച്ചത്. ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എ നെല്ലിക്കുന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി ആരാണെന്നു വ്യക്തമായിട്ടില്ല . എന്‍.എ നെല്ലിക്കുന്ന് എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. കാസര്‍കോട് ഗവ കോളജ് യൂണിറ്റ് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി, കാസര്‍കോട് താലൂക്ക് എം.എസ്.എഫ് ജോ സെക്രട്ടറി, കാസര്‍കോട് മുനിസിപ്പല്‍ മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി, മുസ്്‌ലിംലീഗ് സംസ്ഥാന കൗണ്‍സിലര്‍, ചന്ദ്രിക ദുബൈ ലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കാസര്‍കോട് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ്, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ മാനേജര്‍ പദവികള്‍ വഹിക്കുന്ന ബിരുദധാരിയായ നെല്ലിക്കുന്നിനെ തോ​ല്പിക്കാനാവില്ലായെന്ന് ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നത് .NA Nellikkunnu -pb abdul razak

കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ് താലൂക്കിലാണ് കാസര്‍ഗോഡ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. കാസര്‍ഗോഡ് മുനിസിപ്പാലറ്റിയും, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ ഗ്രാമപഞ്ചായത്ത്, ബദിയടുക്ക , കുംബഡാജെ, ബേലൂര്‍, ചെങ്കള, കാറഡുക്ക, മുളിയാര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ്‌ കാസര്‍ഗോഡ് നിയമസഭാമണ്ഡലം. യു ഡി എഫിനൊപ്പം ബിജെപ്പിക്കും ശക്തമായ വേരോട്ടം ഉള്ള മണ്ഡലമാണ് കാസര്‍ഗോഡ്‌. തെരഞ്ഞെടുപ്പിലും യുഡിഎഫ് ഈ മണ്ടലം നിലനിര്‍ത്താന്‍ആണ്സാധ്യത.എന്നാല്‍ ബിജെപിയുടേയും സി.പി.എമ്മിന്റേയും സ്ഥാനാര്‍ഥികള്‍ കൂടി രംഗപ്രവേശനം ചെയ്താല്‍ മാത്രമേ വ്യക്തത വരൂ .കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികള്‍ക്കും ലഭിച്ച വോട്ടുവിവരം ആണ് താഴെ കൊടുത്തിരിക്കുന്നത്.

Electorate: 159251
Valid Votes Polled: 117031
Polling Percentage: 73.49
Name of the Candidate Party Votes Percentage
N. A. Nellikunnu ML 53068 45.35
Jayalakshmi N. Bhatt BJP 43330 37.02
Assez Kadappuram LDF 16467 14.07

JANAVIDHI-2016 daily indian herald news
ഉദുമയും, തൃക്കരിപ്പൂരും, കാഞ്ഞങ്ങാടും സീറ്റുകളില്‍ സിപിഎമ്മിനു തന്നെയായിരുന്നു വിജയം. ഉദുമയില്‍ 11,380 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ കെ.കുഞ്ഞിരാമനും, കാഞ്ഞങ്ങാട് 12,178 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇ.ചന്ദ്രശേഖരനുമാണ് വിജയിച്ചത്. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കെ.കുഞ്ഞിരാമന്റെ ഭൂരിപക്ഷം 8765 വോട്ടായിരുന്നു.

* കരുത്ത് ഉറപ്പിച്ചു സിപിഎം; അക്കൗണ്ട് തുറക്കാന്‍ ബിജെപി
ചുവപ്പു കോട്ടയില്‍ കരുത്ത് ഉറപ്പിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഇത്തവണ കാസര്‍കോട്ട് കച്ചമുറുക്കുന്നത്. ഇടുത്തത് ഇടതു ഭരണം എന്ന പ്രഖ്യാപനം നടത്തി അഞ്ചു സീറ്റും തൂത്തുവാരുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിനു അടിത്തറയൊരുക്കുന്നതിനുള്ള പ്രചാരണങ്ങള്‍ നവകേരള മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ സിപിഎം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ചിലയിടങ്ങളില്‍ സിപിഎമ്മിനെ നേരിടുന്ന വിഭാഗീയ പ്രശ്‌നങ്ങളാണ് ഏറ്റവും വലിയ പ്രശ്‌നം. കാസര്‍കോട്ടും, കാഞ്ഞങ്ങാട്ടും ഉപ്പളയിലും ചിലയിടങ്ങളില്‍ സിപിഎം വിഭാഗീയ പ്രതിസന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ തവണ ഐഎന്‍എല്ലിനെ കൂട്ടുപിടിച്ചായിരുന്നു സിപിഎം കാസര്‍കോട്ട് മത്സരിച്ചത്. സിപിഐയ്‌ക്കോ മറ്റു ഘടകകക്ഷികള്‍ക്കോ ഒരു സീറ്റു പോലും നല്‍കിയതുമില്ല. ഈ സാഹചര്യത്തില്‍ മറ്റു ഘടകകക്ഷികളുടെ എതിര്‍പ്പും ഇവിടെ സിപിഎമ്മിനു ശല്യമാകുന്നുണ്ട്.
എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി.സിദ്ദഖ് നടത്തിയ പോരാട്ടത്തിന്റെ ആവേശമാണ് കോണ്‍ഗ്രസിനു കരുത്താകുന്നത്. രണ്ടു സീറ്റില്‍ മുസ്ലീം ലീഗ് വിജയക്കൊടി നാട്ടിയത് ഇത്തവണയും തുടരുമെന്നു യുഡിഎഫിനു ഉറപ്പുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണം പിടിക്കാന്‍ സാധിച്ചതും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ , ലോക്സഭാ തിരെഞ്ഞെടുപ്പിനു ശേഷം ടി.സിദ്ദിഖിനെതിരെ ഭാര്യ ഉയര്‍ത്തിയ ആരോപണങ്ങളും, കോണ്‍ഗ്രസിനുള്ളിലെ ചെറു പടലപിണക്കങ്ങളും ഇത്തവണ തിരിച്ചടിയാകുമെന്ന തിരിച്ചടിയിലാണ് കോണ്‍ഗ്രസിനുള്ളത്.cpim
കാര്യമായ എസ്എന്‍ഡിപി വോട്ടുകളില്ലെങ്കിലും പരമ്പരാഗതമായുള്ള വോട്ടുകളിലാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതീക്ഷ. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടാക്കി ബിജെപിയെ തോല്‍പ്പിച്ചില്ലെങ്കില്‍ രണ്ടു സീറ്റെങ്കിലും ഇവിടെ നിന്നു ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. തൃക്കരിപ്പൂര്‍ ഒഴികെയുള്ള എല്ലാ നിയോജക മണ്ഡലത്തിലും ബിജെപിക്കു കഴിഞ്ഞ തവണ പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടായിരുന്നു. ഇതു തന്നെയാണ് ഇത്തവണയും ഇവര്‍ക്കു പ്രതീക്ഷ നല്‍കുന്ന ഘടകം

* കയ്യില്‍ നക്ഷത്രമെണ്ണിച്ച് താരമ..!
കണക്കുകൂട്ടലുകളെല്ലാം പിഴക്കുന്ന കാഴ്ചയാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് കണ്ടത്. ഇടതുകോട്ടയെന്നു പാണന്മാര്‍ പാടിപ്പുകഴ്തിയ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഒരു സീറ്റിന്റെ മികവില്‍ യുഡിഎഫ് പിടിച്ചെടുത്തു. രണ്ടു സീറ്റ് ബിജെപി സ്വന്തമാക്കിയപ്പോള്‍, എട്ടെണ്ണം യുഡിഎഫിനും ഏഴെണ്ണം ഇടതു മുന്നണിയ്ക്കും ലഭിച്ചു.
38 ഗ്രാമപഞ്ചായത്തുകളില്‍ 16 എണ്ണം എല്‍ഡിഎഫിനും, 17 എണ്ണം യുഡിഎഫും വിജയിച്ചപ്പോള്‍ നാലു പഞ്ചായത്തുകളില്‍ ബിജെപിക്കാണ് ഭരണം. ഒരിടത്തു വിമതരും വിജയിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലെണ്ണം ഇടതു മുന്നണിയും രണ്ടെണ്ണം യുഡിഎഫും പങ്കിട്ടെടുത്തു. മൂന്നു നഗരസഭകളില്‍ രണ്ടെണ്ണം ഇടതിനൊപ്പമാണ്, ഒന്നു മാത്രമാണ് യുഡിഎഫിനുള്ളത്.

ബാലറ്റ് ബോക്സ് -3  : ഉദുമയും തൃക്കരിപ്പൂരും ഇടതിനെ കൈ വിടുമോ ?സുധാകരന്‍  ഉദുമ പിടിക്കാനെത്തുമോ ?

Top