കോൺഗ്രസ് നേതാക്കളെ കേരള ജനത കൂകി ഓടിക്കുന്ന സമയം വിദൂരമല്ല.ശമ്പള ഓർഡർ കത്തിച്ച അധ്യാപകരേക്കാൾ മനുഷ്യ വിരുദ്ധരാവുകയാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും-സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.

അഡ്വ.സിബി സെബാസ്റ്റ്യന്‍

ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കുന്ന ഉത്തരവ് കത്തിച്ചത്തിലും നികൃഷ്ടതയാണ് ആ സർക്കാർ ഓർഡറിനെതിരെ കോൺഗ്രസ് സർവീസ് സംഘടനകളെ കൊണ്ട് കോടതിയിൽ പോയി സ്റ്റേ വാങ്ങിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി.കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള തീരുമാനം ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത .ഈ സാലറി ചലഞ്ചിനെ എതിർത്തതിലും കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയതിലൂടെയും കേരളത്തിലെ പൊതുസമൂഹത്തിന് മുമ്പിൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ അപഹാസ്യരാക്കുന്ന നടപടിയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് .കോൺഗ്രസുകാർ പോലും ഇത് ഒരിക്കലും അംഗീകരിക്കുന്നില്ല എന്നത് ഇലക്ഷൻ ജ്വരത്തിൽ നടക്കുന്ന ഈ നേതാക്കൾ മനസിലാകാതെ പോയി. നിങ്ങളെ കേരള ജനത കൂകി ഓടിക്കുന്ന സമയം വിദൂരമല്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു തരത്തിൽ ഹൈക്കോടതി വിധി പിണറായി വിജയൻ സർക്കാരിന് ഗുണമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ കണ്ണുതുറന്നു കാര്യങ്ങൾ കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ട് .ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായിട്ടാണ് പിണറായി സർക്കാർ പോരാടുന്നത് .അതിനുള്ള ചിലവിനായിട്ടാണ് സർക്കാർ കൈ നീട്ടുന്നത്.ഒരു തരത്തിൽ പറഞ്ഞാൽ ജീവനക്കാർക്ക് മുന്നിൽ കൈ നീട്ടി ഭിക്ഷ യാചിക്കുകയാണ്.തങ്ങൾക്ക് ഒരുപാട് ജീവിതങ്ങളെ രക്ഷിക്കണം .ഈ നാടിനെ മഹാ മാരിയിൽ നിന്നും കരകയറ്റണം അതിനായി സർക്കാർ യാചിക്കുകയായിരുന്നു.

എന്നാൽ പിണറായി സർക്കാരിനുണ്ടായിരിക്കുന്നു ജനകീയതയിൽ അസ്വസ്ഥരായിരിക്കയാണ് കോൺഗ്രസ് അവരുടെ മുന്നിൽ ഇലക്ഷൻ ഡാറ്റായാണ് .സർക്കാർ ജീവനക്കാരുടെ സംഘടന കേസുമായി കോടതിയെ സമീപിച്ചത് നേതാക്കളുടെ അരുവിയുടെ ആണ് .ഇപ്പോൾ വന്ന വിധിയിലൂടെ ജനരോക്ഷം ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും ,ഉമ്മൻ ചാണ്ടിക്കും എതിരാവുക മാത്രമേ ഉള്ളൂ .മനുഷ്യൻ മരിച്ചുവീണുകൊള്ളട്ടെ,തങ്ങൾക്ക് രാഷ്ട്രീയ പോരാട്ടമാണ് വലുത് .ഞങ്ങൾ മനുഷ്യർക്ക് ഒപ്പമല്ല എന്ന് കോൺഗ്രസ് നേതൃത്വം അടിവരയിട്ടു പറയുന്നതാണ് കോടതിയിൽ പോയി വിധി വാങ്ങിയെടുത്തതിലൂടെ നേടിയത് . ഇങ്ങനെ മനുഷ്യത്വ വിരുദ്ധരായി നിൽക്കാൻ ഇവർക്ക് എങ്ങനെ കഴിയുന്നു ? ഒരുതരത്തിലും സർക്കാരിനെ പിടിച്ചുകെട്ടാൻ കഴിയില്ല എന്ന തിരിച്ചറിവിൽ ആണ് ഇപ്പോൾ സാമ്പത്തിക പ്രതിരോധം ഏർപ്പെടുത്താൻ ശ്രമിക്കുന്നത്.

ഒരുമാസത്തിൽ വെറും 6 ദിവസത്തെ ശമ്പളമേ സർക്കാർ ചോദിച്ചിട്ടുള്ളു.അത് കൊടുക്കാൻ വയ്യ എന്നാണു ഉദ്യോഗസ്ഥർ പറയുന്നത് .പ്രതിഷേധിച്ചുകൊണ്ട് സർക്കാർ ഓർഡർ കത്തിച്ചത് കേരളത്തിലെ ജനങ്ങൾ കണ്ട് വിദ്യാർത്ഥികൾ കണ്ട് മൂക്കത്ത് വിരൽ വെച്ചിരുന്നു .അതിനെ എതിർത്തവരെ കോൺഗ്രസുകാർ അസഭ്യം വിളിച്ച് പറഞ്ഞു .ഇത് തെറ്റായ സന്ദേശം ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഞങ്ങളെ സമരമുറകളും ഔചത്യവും പഠിപ്പിക്കേണ്ട എന്നും കേരളം ഭരിച്ച മുഖ്യമന്ത്രിയെ തല എറിഞ്ഞു പൊട്ടിച്ച് സമരം നടത്തിയവർ എന്നും പറഞ്ഞാണ് ചെന്നിത്തല പ്രതിരോധിച്ചത് .

ആന്ത്രയിൽ കൊവിഡ് ബാധയിൽ നിലപാട് കടുപ്പിച്ച് ജഗൻ സർക്കാർ ജീവനക്കാരുടെ പകുതി ശമ്പളം പിടിക്കുന്നതിനൊപ്പം സർക്കാർ ജീവനക്കാരുടെ പെൻഷനും പകുതി മാത്രമായിരിക്കും നൽകുകയെന്ന് വ്യക്തമാക്കിയിരുന്നു . കഴിഞ്ഞ മാസവും സർക്കാർ ജീവനക്കാർക്ക് പകുതി പെൻഷൻ മാത്രമാണ് നൽകിയിരുന്നത്. പിടിക്കുന്ന ശമ്പളം പിന്നീട് നൽകുമോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത നൽകിയിട്ടില്ല. അങ്ങനെയുള്ള രാജ്യത്താണ് ൬ ദിവസത്തെ ശമ്പളം പിടിച്ചതിനു കേരളത്തിൽ കോൺഗ്രസ് ഇങ്ങനെ ചെയ്തു മനുഷ്യ വിരുദ്ധർ ആകുന്നത് .

സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് നിലവിലെ ഓർഡർ .സർക്കാർ ഉത്തരവിനു നിയമത്തിൻ്റെ പിൻബലം പ്രഥമദൃഷ്ട്യാ കാണാനാകുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രതിപക്ഷ ജീവനക്കാരും സംഘടനകളും സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണു ജസ്‌റ്റീസ് ബെച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്.

Top