ചെന്നിത്തലക്ക് മനുഷ്യന്റെ രാഷ്ട്രീയം അറിയില്ല!.മുസ്ലിം സമുദായം ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം തല്ലിക്കെടുത്തും.തരൂരിന് കേരള രാഷ്ട്രീയം അറിയില്ലെന്ന് പറയുന്ന ചെന്നിത്തലയെ വിഡ്ഢിപട്ടികയിൽ പെടുത്തണം.ലീഗ് വോട്ട് ബാങ്കായ സമസ്തയുടെ പിന്തുണയും പിണറായി നേടിക്കഴിഞ്ഞു.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു

അഡ്വ.സിബി സെബാസ്റ്റ്യന്‍

ശരിപക്ഷത്ത് നിന്നുകൊണ്ട് മനുഷ്യർക്ക് ഒപ്പം നിക്കുന്നതാണ് ശശി തരൂരിന് രാഷ്ട്രീയം അറിയില്ല എന്ന ചെന്നിത്തലയുടെ ആരോപണത്തിന്റെ കാതൽ .കൂടെ നിൽക്കുന്ന എംപിയും മുൻ കേന്ദ്ര മന്ത്രി കൂടിയായ തരൂരിനെ പോലും മനസിലാക്കാൻ കഴിയാത്ത ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പാപ്പരത്തം എന്നേ ഇതിനെ പറയാനാവൂ .കോൺഗ്രസ് ദേശീയ നേതൃത്വം ഇത്തരം നേതാക്കളെ പാർട്ടിയിൽ വെച്ച് പൊറുപ്പിക്കുന്നതു തന്നെയാണ് കോൺഗ്രസിന്റെ തകർച്ചയുടെ കാരണവും

കേരളത്തിൽ മാറി മാറി ഭരണം കിട്ടും എന്ന അമിത പ്രതീക്ഷയാണ് കോൺഗ്രസുകാർക്ക്.എങ്ങനെയാണ് ചെന്നിത്തലയെ പോലുള്ള ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന ഒരാൾക്ക് ഇത്രമാമാത്രം മനുഷ്യ വിരുദ്ധൻ ആകാൻ കഴിയുന്നത് . 2021 ൽ ഭരണം കിട്ടുമെന്ന് യാതൊരു ഉളുപ്പും ഇല്ലാതെ ചെന്നിത്തല ഇത് വിളിച്ച് പറയുന്നതും ഇതിനാൽ തന്നെയാണ് .കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ 19 സീറ്റ് യു.ഡി.എഫിന് കിട്ടിയത് കോൺഗ്രസിന്റെ പ്രവർത്തന മികവ് എന്ന് വെറുതെ തട്ടിവിടുന്ന രമേശ് ചെന്നിത്തലയെ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിപ്പട്ടികയിൽ പെടുത്തുക തന്നെ വേണം. കൊറോണ കാലത്ത് മാത്രമല്ല ഇദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തികളും ശുദ്ധ ഭോഷ്ക്കാണ് .അത് മനസിലാക്കാൻ ഉള്ള സാമാന്യ മര്യാദ പോലും കോൺഗ്രസ് ദേശീയ നേതൃത്വത്തിനില്ലാതെ പോകുന്നു .

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തോൻപത് സീറ്റും യുഡിഎഫിന് കിട്ടിയത് ന്യുനപക്ഷമായ മുസ്ലിം സമുദായത്തിന്റെ വോട്ട് ക്രോഡീകരണം ആയിരുന്നു.അതുണ്ടായതും കേരളത്തിലെ മുസ്ലിമുകൾക്കിടയിൽ ഉണ്ടായ മോദി ഭയം ആയിരുന്നു.രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചതും കേന്ദ്രത്തിൽ കോൺഗ്രസിന് ഭരണം കിട്ടുമെന്ന ചിന്തയും വോട്ട് ഒഴുക്കുതന്നെ ഉണ്ടാക്കി .കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിൽ എത്തിയാൽ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവർക്ക് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രചാരണവും മുസ്ലിം ലീഗും മുസ്ലിം സമുദായവും ശക്തമായി കോൺഗ്രസിനൊപ്പം നിന്നു. ശബരിമല വിഷയം ഭാഗികമായിട്ടും ഏറ്റിരിക്കാം.

എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞു .കോൺഗ്രസിന്റെ തകർച്ച ലീഗിനെ വലിയ തരത്തിൽ ആശങ്കപ്പെടുത്തുന്നുണ്ട്.ഇനി ഒരു പതിറ്റാണ്ട് കാലത്തേക്ക് കേന്ദ്രത്തിൽ കോൺഗ്രസിന് ഭരണത്തിൽ എത്താൻ കഴിയില്ല എന്നത് അവർക്ക് നന്നായി അറിയാം .കേരളത്തിൽ സംഘ പരിവാർ രാഷ്ട്രീയത്തെ ചെറുത്തുനിൽക്കുന്നത് പിണറായി വിജയനും സിപിഎമ്മും ആണെന്നും അവർക്ക് മാത്രമേ അതിനു കഴിയു എന്ന തിരിച്ചറിവും മുസ്ലിം സമുദായത്തിന് വന്നിട്ടുണ്ട്.അതിനാൽ ചെന്നിത്തലയുടെ മോഹം തകരും .2019 ലെ വോട്ട് ക്രോഡീകരണം തിരിയും .അത് പിണറായി വിജയൻ എന്ന ഇരട്ട ചങ്കനിലേക്ക് തന്നെ ക്രോഡീകരിക്കും .കോൺഗ്രസുകാർക്ക് പോലും വിശ്വാസം ഇല്ലാത്ത ചെന്നിത്തലയെ ലീഗുകാർക്ക് പണ്ടേ പദ്യം ഇല്ല എന്നത് കൊച്ചുകുട്ടികൾക്കുപോലും അറിയാം.

മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സമരനേതാവാക്കി പ്രഖ്യാപിച്ചിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ .‘ഭയന്ന് നിൽക്കുന്ന ജനങ്ങൾക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടതെന്നും അത് പിണറായി വിജയനുണ്ടെന്നു’മായിരുന്നു ജിഫ്രി തങ്ങളുെട പ്രതികരണം.ഈ ചിന്താഗതിയാണ് 90 ശതമാനം മുസ്ലിം മത വിഭാഗക്കാർക്കും .ഇത് നൽകുന്ന സൂചന മുസ്ലിം വിഭാഗവും സിപിഎമ്മിനെ പിന്തുണക്കും എന്നാണ് .

ഇടതു മുന്നണി പൗരത്യ ബില്ലിനെതിരെ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ മുസ്ലിം ലീഗ് വിലക്ക് മറികടന്ന് സമസ്ത നേതാവ് ആലിക്കുട്ടി മുസ്ല്യാര്‍ പിണറായിക്ക് പിന്തുണ നൽകിയത് ആരും മറന്നിട്ടില്ല. ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിലൂടെ ലീഗ് വോട്ട് ബാങ്കായ സമസ്തയുടെ പിന്തുണയും പിണറായി നേടിക്കഴിഞ്ഞു. മുസ്‌ലിം ലീഗിന് പിന്നിൽ അടിയുറച്ചു നിൽക്കുന്ന പ്രസ്ഥാനമായിരുന്നു സമസ്ത. ആ സമസ്തയാണിപ്പോൾ പിണറായിക്ക് പിന്തുണ കൊടുക്കുന്നത്. കേരളത്തിലെ മുസ്‌ലിംകളിൽ സിംഹ ഭാഗവും സുന്നികളാണ്. സുന്നികളിൽ കാന്തപുരം വിഭാഗം കുറച്ചു കാലമായി എൽ.ഡി.എഫിന്റെ ഘടക കക്ഷി പോലെയാണ്. സമസ്ത എന്നും ലീഗിനൊപ്പമാണെങ്കിലും ഇപ്പോൾ പിണറായിക്ക് ഒപ്പമാണ് .

ലീഗിന്റെ ഈ വലിയ വോട്ട് ബാങ്കിലാണ് ഇടതുപക്ഷമിപ്പോൾ വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ തന്നെ കൂടുതൽ മദ്രസകൾ സമസ്തയുടെ കീഴിലാണ്. ഏറ്റവും കൂടുതൽ മദ്രസകളുള്ള വലിയ മുസ്‌ലിം സാമുദായിക സംഘടനയാണ് സമസ്ത എന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും വ്യത്യസ്ത അഭിപ്രായമുണ്ടാകാൻ സാധ്യതയില്ല. മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ശക്തമായ വോട്ട് ബാങ്കാണ് സമസ്ത. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ എ.പി സുന്നി വിഭാഗം സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പിന്തുണക്കുമ്പോഴും മലപ്പുറത്ത് ലീഗ് കോട്ടകൾ കാത്തിരുന്നത് സമസ്തയുടെ കരുത്തിനാലാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റുമാരാകുന്ന പാണക്കാട് തങ്ങൾ കുടുംബത്തിന്റെ, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വം അംഗീകരിക്കുന്ന സംഘടനയാണ് സമസ്ത.

സമസ്തയുടെ കീഴിലുള്ള വിവിധ സംഘടനകളുടെ തലപ്പത്തും തങ്ങൾ കുടുംബത്തിൽ നിന്നുള്ളവരാണുള്ളത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ സി.പി.എമ്മുമായി യോജിച്ച പ്രക്ഷോഭം വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ ശക്തമായാണ് സമസ്ത എതിർത്തിരുന്നത്. സമസ്തയും അനുബന്ധ സംഘടനകളും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ്. മുസ്‌ലിം ലീഗ് മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമായി അടവു നയം സ്വീകരിച്ചപ്പോൾ അതിനെ ശക്തമായി പ്രതിരോധിച്ച സംഘടന കൂടിയാണ് സമസ്ത.ആ സമസ്തയും യുഡി എഫിനെ എതിർക്കുമ്പോൾ ചെന്നിത്തലയുടെ ഭരണം മോഹം വിഡ്ഢിപ്പട്ടികയിൽ അല്ലാതെ എവിടെ ചേർക്കാനാകും.ശശി തരൂരിന് കേരള രാഷ്ട്രീയത്തിൽ അറിവില്ല എന്ന വിഡ്ഢിത്തം പുലമ്പുന്നത് ചെന്നിത്തലക്ക് മനുഷ്യന്റെ രാഷ്ട്രീയം അറിയാത്തതുകൊണ്ടാണ് .

Top