എ.കെ.ആന്റണി ഒരിക്കൽ പോലും ബിജെപിക്ക് എതിരെ സംസാരിക്കാത്ത നേതാവ്

കണ്ണൂർ: എ.കെ.ആന്റണി ഒരിക്കലെങ്കിലും ബി ജെ പി ക്ക് എതിരെ സംസാരിച്ചിട്ടുണ്ടോ, ഇല്ല.എസ്.എഫ്.ഐയെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ എ.കെ ആന്റണിക്കെതിരെ സി.പി.ഐ.എം നേതാവ് പി. രാജീവ്. ആന്റണിയുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ രാജീവ് ആരോപിച്ചു.

ഒരിക്കലെങ്കിലും ബി.ജെ.പിക്കെതിരെ സംസാരിക്കാന്‍ ആന്റണി രാജ്യസഭയില്‍ എഴുന്നേറ്റിട്ടുണ്ടോയെന്നു രാജീവ് ചോദിച്ചു. ‘കോണ്‍ഗ്രസ്സിന്റെ ഈ അഖിലേന്ത്യാ നേതാവ് രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ? ഗോവയിലേയും കര്‍ണ്ണാടകയിലേയും ബി.ജെ.പിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ ? പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാന്‍ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും ബി.ജെ.പിക്കെതിരെ സംസരിക്കാന്‍ എഴുന്നേറ്റിട്ടുണ്ടോ?’- രാജീവ് ചോദിച്ചു.

സഭയില്‍ ഏറ്റവുമധികം ഹാജരുള്ള കേരളാ എം.പിമാരില്‍ ഒരാളായ ആന്റണിയുടെ ചോദ്യങ്ങളുടെ എണ്ണം പൂജ്യമാണെന്ന് രാജീവ് ചൂണ്ടിക്കാട്ടി.

Top