തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ചുകൊടുത്ത് എംഎല്‍എ. ആന്ധ്രാപ്രദേശിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം. സുനില്‍കുമാര്‍ ആണ് കൈ മുറിച്ചത്. പാര്‍ട്ടി നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കാണ് ഇയാള്‍ വീഡിയോ അയച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചത് കൊണ്ട് ഇയാളുടെ ജീവന്‍ രക്ഷപെടുത്താനായി. 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജഗന്‍സാര്‍ ഞാന്‍ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. പക്ഷേ, കഴിഞ്ഞ 5 വര്‍ഷം നിങ്ങളെ പിന്തുടര്‍ന്നിട്ടും എനിക്ക് മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല എന്ന കാരണത്താല്‍ ഞാന്‍ ജീവിതമവസാനിപ്പിക്കുന്നു. മരിക്കുന്നതിന് മുന്‍പായി ഈ വീഡിയോ താങ്കള്‍ക്കയക്കുന്നു എന്നാണ് സുനില്‍ വീഡിയോയില്‍ പറയുന്നത്.
Tags: Election 2019