ബിജെപി പോ​സ്റ്റ​റി​ൽ അ​ഭി​ന​ന്ദ​ൻ; രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ താ​ക്കീ​ത്

സൈ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ താ​ക്കീ​ത്. സൈ​നി​ക​രു​ടെ ചി​ത്ര​ങ്ങ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ ചി​ത്രം ബി​ജെ​പി​യു​ടെ പോ​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. മു​ന്‍ നാ​വി​ക​സേ​നാ മേ​ധാ​വി എ​ല്‍. രാം​ദാ​സ് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​ശേ​ഷം ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. സൈ​നി​ക​രു​ടെ ചി​ത്ര​ങ്ങ​ൾ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി വോ​ട്ട​ർ​മാ​രെ സ്വാ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. സൈ​ന്യ​ത്തി​ന്‍റെ വി​ല​യി​ടി​ക്കു​ന്ന​താ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്നും മു​ന്‍ നാ​വി​ക​സേ​നാ മേ​ധാ​വി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top