നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ ഏത് പാര്‍ട്ടിയിലും ചേരും; ചന്ദ്രശേഖര്‍ ആസാദ്

ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ ഏത് പാര്‍ട്ടിയിലും ചേരുമെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി .നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ എല്ലാ വഴിയും തേടുമെന്നും അദ്ദേഹം പറഞ്ഞു . എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം. മാതൃക പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് അറസ്റ്റിലായ ചന്ദ്രശേഖര്‍ നിലവില്‍ ചികിത്സയിലാണ്.

Top