വോട്ടിംഗ് യന്ത്രത്തിലെ അപാകതകളെയും ക്രമക്കേടുകളെയും കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പുതുതലമുറ വോട്ട് യന്ത്രവുമായി തെരഞ്ഞെടുപ് കമ്മീഷന്‍. ഏതെങ്കിലും കൃത്രിമത്വത്തിന് ശ്രമിച്ചാല്‍ ഉടന്‍ നിശ്ചലമാകും എന്നതാണ്് പുതിയ യന്ത്രത്തിന്റെ പ്രത്യേകത. എം3 തരം വോട്ടുയന്ത്രത്തില്‍ തകരാറുകള്‍ സ്വയം കണ്ടുപിടിക്കാന്‍ സംവിധാനമുണ്ട്. അതിലൂടെ കൃത്യതയും ആധികാരികതയും ഉറപ്പാക്കാനാവും. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡോ (ഇ.സി.െഎ.എല്‍) ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡോ നിര്‍മ്മിച്ച യഥാര്‍ത്ഥ വോട്ടുയന്ത്രത്തിനു മാത്രമേ നിലവില്‍ ഉപയോഗത്തിലുള്ള മറ്റ് യന്ത്രങ്ങളുമായി ‘വിനിമയത്തിന്’ സാധിക്കൂവെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പാര്‍ലമെന്റിനെ അറിയിച്ചതെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി.
അതിനാല്‍, ഇപ്പോള്‍ പറയുന്ന രീതിയിലുള്ള കൃത്രിമങ്ങള്‍ക്ക് സാധ്യതയില്ല. പുതുതലമുറ യന്ത്രങ്ങളുടെ നിര്‍മാണത്തിന് 1940 കോടി രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. നികുതിയും കടത്തുകൂലിയും അതിനു പുറെമ. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ്, 2018ല്‍ തന്നെ പുതിയ മെഷീന്‍ ഉപയോഗിക്കാനാവും. 2006ന് മുമ്പ് വാങ്ങിയ 9,30,430 ഇലക്േട്രാണിക് വോട്ടുയന്ത്രങ്ങള്‍ മാറ്റാന്‍ തെരെഞ്ഞടുപ്പ് കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്. 15 വര്‍ഷമാണ് സാധാരണനിലയില്‍ യന്ത്രത്തിെന്റ കാലാവധി കണക്കാക്കിയിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ഡിസംബര്‍ ഏഴിന് പുതിയ വോട്ടുയന്ത്രങ്ങള്‍ വാങ്ങാന്‍ 1009 കോടി രൂപ അനുവദിച്ചിരുന്നു. 2019 ലെ ലോക്‌സഭ തെരെഞ്ഞടുപ്പിന് മുന്നോടിയായാണിത്. ഗുണ നിലവാരം ഉറപ്പുവരുത്താനും നിര്‍മാണച്ചുമതല പൊതു മേഖലക്ക് നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം, മറ്റു ചിഹ്നങ്ങളില്‍ കുത്തിയേപ്പാഴും വോട്ടുയന്ത്രത്തില്‍ താമര തെളിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം ചോദിച്ചതിനിടെ ഭിണ്ഡ് ജില്ല കലക്ടറെയും പൊലീസ് സൂപ്രണ്ടിനെയും മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ സ്ഥലംമാറ്റി. ജില്ല കലക്ടര്‍ ഇളയരാജ, പൊലീസ് സൂപ്രണ്ട് അനില്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
മറ്റു ചിഹ്നത്തില്‍ അമര്‍ത്തിയപ്പോഴും യന്ത്രത്തിലും വിവിപാറ്റിലും താമര തെളിഞ്ഞ സംഭവത്തിന്റെ വിഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. മുഖ്യ െതരഞ്ഞെടുപ്പ് കമീഷണര്‍ നസീം സയിദിയെ കണ്ട് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ വോട്ടുയന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭിണ്ഡ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരായ 21 ഉദ്യോഗസ്ഥരില്‍ നിന്ന് കമീഷന്‍ വിശദീകരണം തേടിയിരുന്നു.