കെ മുരളീധരന്‍ സ്വത്തുക്കള്‍ മറച്ചുവെച്ചു..കുമ്മനം ഹൈകോടതിയില്‍;കെ. മുരളീധരന്‍െറ വിജയം അസാധുവാക്കണമെന്ന് ആവശ്യം

കൊച്ചി: വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്നു മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ സ്വത്തുക്കള്‍ മറച്ചുവെച്ചു നല്‍കിയ സത്യവാങ്മൂലം സ്വീകരിച്ചതിനെതിരെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ വസ്തുതകള്‍ മറച്ചു വെച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും തള്ളണമെന്നും സൂക്ഷ്മ പരിശോധനാ സമയത്ത് കുമ്മനം രാജശേഖരന്റെ ഏജന്റ് ചൂണ്ടിക്കാട്ടിയെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ അനുവദിച്ചില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.

 

നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തിയുടെ മുഴുവന്‍ ആസ്തിയും വരവും ബാധ്യതയും കാണിക്കണമെന്നാണ്. എന്നാല്‍, മുരളീധരന്‍ മാനേജിങ് ഡയറക്ടറായ ജനപ്രിയ കമ്യൂണിക്കേഷന്‍ കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിട്ടേണിലെ സാമ്പത്തിക ബാധ്യതകളേയോ വരവിനെയോ കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ളെന്ന് ഹരജിയില്‍ പറയുന്നു. ഇതേ കമ്പനിയില്‍നിന്ന് മാനേജ്മെന്‍റിലെ പ്രധാന വ്യക്തിയെന്ന നിലയില്‍ മുരളീധരന് വ്യക്തിഗത വായ്പയായി 2.28 കോടി രൂപ നല്‍കിയിട്ടുള്ളതായാണ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്. പത്രിക സൂക്ഷ്മ പരിശോധന വേളയില്‍ ചില കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചിട്ടുള്ളതായി വരണാധികാരി മുമ്പാകെ പരാതിപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. മതിയായ തെളിവുകള്‍ സൂക്ഷ്മ പരിശോധന സമയം പൂര്‍ത്തിയാകും മുമ്പേ എത്തിക്കാമെന്ന് അറിയിച്ചിട്ടും അനുവദിച്ചില്ല. തുടര്‍ന്നാണ് മുരളീധരന്‍െറ പത്രിക സ്വീകരിച്ച് മത്സരിക്കാന്‍ അനുമതി നല്‍കിയതെന്നുംഹരജിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top