പ്രിയങ്കയ്‌ക്കെതിരെ ‘മോദി’ വിളിയുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ഉദ്ദിഷ്ടകാര്യത്തിനു പലതവണ പൂജയ്‌ക്കെത്തിയ ഇന്ദിര ഗാന്ധിയുടെ അതേവഴിയില്‍, വിന്ധ്യാചല്‍ ക്ഷേത്രത്തിലെത്തിയ പ്രിയങ്കയ്‌ക്കെതിരെ ‘മോദി’ വിളിയുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വാരാണസിയുടെ അതിര്‍ത്തിയിലാണ് സംഭവം. ഇവിടെ പതിനഞ്ചോളം കുടുംബങ്ങളാണ് പ്രിയങ്ക എത്തിയതോടെ ‘മോദി, മോദി’ വിളിയുമായി സംഘടിച്ചത്. ഈ സമയം, പ്രിയങ്ക ക്ഷേത്രത്തിനുള്ളിലായിരുന്നു. 1977 ലെ രാഷ്ട്രീയ തിരിച്ചടികള്‍ക്കിടയിലടക്കം 5 തവണ ഇന്ദിര ഇവിടെ പ്രത്യേക പൂജയ്ക്കായി എത്തിയിട്ടുണ്ടെന്നു ക്ഷേത്രാധികാരികള്‍ പറയുന്നു.

ഇന്ദിരയുടേതിനു സമാനമായി ചുവന്ന സാരിയിലായിരുന്നു പ്രിയങ്കയുടെ വരവ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു ഭാഗത്തു സംഘടിച്ചതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു പ്രശ്‌നങ്ങള്‍ ഒഴിവാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ച എസ്പിജി ഉദ്യോഗസ്ഥരെ പ്രിയങ്ക വിലക്കി. ക്ഷേത്രത്തില്‍ ഒരു മണിക്കൂറോളം ചെലവിട്ട പ്രിയങ്ക, വഴിമധ്യേയുള്ള മറ്റു ക്ഷേത്രങ്ങളും ദര്‍ഗകളും സന്ദര്‍ശിച്ചു.

Top