മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം; തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്

ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം. ചത്തീസ്ഗഡില്‍ 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നിലാണ്. തെലങ്കാനയില്‍ ടിആര്‍എസ് കേവലഭൂരിപക്ഷം ഉറപ്പിച്ചു. മിസോറാമില്‍ പത്ത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് തിരിച്ചടിയാണ്. എംഎന്‍എഫിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം ലഭിച്ചു. ഒറ്റയ്ക്ക് അധികാരത്തിലേക്ക് നീങ്ങുകയാണ് എംഎന്‍എഫ്.

ചത്തീസ്ഗഢ്:കോണ്‍ഗ്രസ് 57, ബിജെപി 26, മറ്റുള്ളവര്‍-7

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിസോറാം:കോണ്‍ഗ്രസ്-7, എംഎന്‍എഫ്-27, മറ്റുള്ളവര്‍ -6

തെലങ്കാന: ടിആര്‍എസ് -84, കോണ്‍ഗ്രസ്-26, മറ്റുള്ളവര്‍-9

മധ്യപ്രദേശ്: കോണ്‍ഗ്രസ്- 115, ബിജെപി -103,ബിഎസ്പി-8, മറ്റുള്ളവര്‍- 4

രാജസ്ഥാന്‍:കോണ്‍ഗ്രസ്- 96, ബിജെപി- 84, ബിഎസ്പി-3, മറ്റുള്ളവര്‍-14

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഢും ബിജെപിയെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61ഉം ബിജെപിക്ക് അനുകൂലമായിരുന്നു.

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാനദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ ചൗഹാനെ പിടികൂടിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങള്‍ മുതലാക്കാമെന്ന ധാരണയിലാണ് ബിജെപി പ്രചാരണം ആരംഭിച്ചത്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിതമായി നീങ്ങിയത് ബിജെപിക്ക് അപ്രതീക്ഷിതമായി.

Top