ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പോരാട്ടം ഇഞ്ചോടിഞ്ച്. ലീഡ് നില അനുനിമിഷം മാറിമറിയുന്നു. ആദ്യം ബിജെപിയും പിന്നീട് കോണ്‍ഗ്രസും മുന്നിലെത്തിയ ഇവിടെ ആര്‍ക്കും ഭരണം പിടിക്കാമെന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. പോരാട്ടം ഫോട്ടോഫിനിഷിലേക്കാണെന്ന് വ്യക്തം.
കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് തീര്‍ച്ചപ്പെടുത്തുമ്പോള്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താനാകുമോ എന്നതാണ് പ്രധാന ചോദ്യം. അവസാന വിവരങ്ങളില്‍ ബിജെപി 104 സീറ്റിലും കോണ്‍ഗ്രസ് 78 സീറ്റിലും മുന്നില്‍. മൂന്നു സീറ്റില്‍ മറ്റുള്ളവര്‍ക്ക് ലീഡ്.
ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്. ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. സംസ്ഥാനത്തു നടത്തിയ ഒന്‍പത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കു വിജയം പ്രവചിക്കുന്നു.
ആദിവാസി മേഖലകളില്‍ ബിജെപി മുന്നേറുന്ന കാഴ്ചയാണ് ഉള്ളത്. പട്ടേല്‍ സമുദായം കോണ്‍ഗ്രസ്സിന് ഒപ്പം നിന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജിഗ്നേഷ് മേവാനി അടക്കം കോണ്‍ഗ്സ്സ് അനുകൂലമായി നിന്നവര്‍ മുന്നേറുകയാണ്.